സ്വാശ്രയ മെഡിക്കൽ ഫീസ് നിർണ്ണയം: സർക്കാരും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക. -എ.ഐ.ഡി.എസ്.ഒ

Spread our news by sharing in social media

 

സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റുകൾക്കു വേണ്ടിയുള്ള ഒത്തു കളിയാണ് മെഡിക്കൽ ഫീസ് വർദ്ധനവിനു വേണ്ടി ഇത്തവണയും നടക്കുന്ന നാടകങ്ങൾ എന്ന് എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി അഭിപ്രായപ്പെട്ടു

നിലവിൽ തന്നെ വിദ്യാർത്ഥികൾക്ക് താങ്ങാനാകാത്ത ഫീസാണ് സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ നിലനിൽക്കുന്നത്. പ്രവേശനം നടത്തിക്കൊളളൂ, ഫീസ് പിന്നീട് തീരുമാനിക്കാമെന്ന നിലപാട് വീണ്ടും വിദ്യാർത്ഥികളെ കൊളളയടിക്കാനേ ഉപകരിക്കുകയുളളൂ. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായുള്ള ഫീസ് നിർണ്ണയ കമ്മിറ്റി മനേജ്മെന്റിന് വേണ്ടി ഫീസ് വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ കൊള്ളയടിക്കാൻ വേണ്ടിയുള്ള കമ്മിറ്റിയാണെന്ന് കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ തെളിയിച്ചതാണ് . ഒരു രൂപ പോലും ഫീസ് വർദ്ധിപ്പിക്കില്ലെന്ന ആർജ്ജവമുള്ള നിലപാടാണ് ഈ വിഷയത്തിൽ ഇടതുപക്ഷ സർക്കാർ സ്വീകരിക്കേണ്ടതെന്നും ബിനുബേബി പത്രക്കുറിപ്പിൽ അറിയിച്ചു.

Share this