ഇന്ത്യൻ നവോത്ഥാന നായകൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്ടെ പ്രതിമ തകർത്ത ആർഎസ്എസ്-ബിജെപി-സംഘപരിവാർ അതിക്രമത്തിനെതിരെ എഐഡിഎസ്ഒ-എഐഡിവൈഒ-എഐഎംഎസ്എസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി-യുവജന-വനിതാ സംഗമം നടന്നു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം നടന്ന പ്രതിഷേധ സംഗമം എഐഎംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം .എ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിനു നേരെയുള്ള സംഘപരിവാർ ആക്രമണങ്ങളുടെ ഭാഗമാണ് അമിത്ഷാ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണറാലിയ്ക്കിടയിൽ തകർക്കപ്പെട്ടത്- അഡ്വ. എം.എ.ബിന്ദു അഭിപ്രായപ്പെട്ടു.
എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് കെ. ബിമൽജി, എഐഡിഎസ്ഒ സംസ്ഥാന വൈസ് പ്രസിഡന്റ് അലീന എസ്, എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗം ടി.മുരളി എന്നിവർ പ്രസംഗിച്ചു