ജി.എസ്.പദ്മകുമാർ സ്മാരക പ്രഭാഷണം ‘ഇന്ത്യൻ നവോത്ഥാനം: കടമകൾ പൂർത്തീകരിക്കപ്പെടാതെപോയ വിപ്ലവം’- ഡോ.ലിയാഖത് അലി


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
GSP-Mem-Speech-TVM.jpg
Share

മത മൗലികവാദവും, ജാതീയവും സാമുദായികവുമായ കാർക്കശ്യങ്ങളും വർധിച്ചുവരുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ, കടമകൾ പൂർത്തീകരിക്കപ്പെടാതെ പോയ വിപ്ലവമാണെങ്കിലും ഇന്ത്യൻ നവോത്ഥാനത്തിനും അതിന്റെ മൂല്യങ്ങൾക്കും പ്രസക്തി വർധിച്ചുവരികയാണെന്ന്, ധാക്കയിലെ ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് മുൻ വൈസ് ചാൻസലർ ഡോ. ലിയാഖത് അലി അഭിപ്രായപ്പെട്ടു. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി മുൻ സംസ്ഥാന പ്രസിഡന്റും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന ജി.എസ്.പദ്മകുമാറിന്റെ ആദ്യ ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർഥം ബ്രേക്ത്രൂ സയൻസ് സൊസൈറ്റി കേരളാ ചാപ്റ്റർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ‘ശാസ്ത്രവും നവോത്ഥാനവും: യൂറോപ്യൻ, ഇന്ത്യൻ പശ്ചാത്തലങ്ങളിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യൂറോപ്പിലെ നവോത്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പരിമിതി അതിന് സമൂഹത്തിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ കഴിഞ്ഞില്ല എന്നതാണ്. അതിനാൽ, സമൂഹത്തിൽനിന്നും ജാതി, മത ചിന്താഗതികളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കുന്നതിന് ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന് കഴിയാതെപോയി. രാഷ്ട്രീയപ്രവർത്തനത്തിൽപോലും ജാതിയെയും വിശ്വാസങ്ങളെയും പ്രയോഗിച്ചുകൊണ്ട് ഇന്ന് ഇന്ത്യ ചരിത്രപരമായ പിന്നോട്ടുപോക്കിലാണ്. പരിസ്ഥിതിയെയും ആദർശത്തെയും ആശയങ്ങളെയും പണയപ്പെടുത്തി ഇന്ത്യ കൈവരിക്കുന്ന കേവലമായ സാമ്പത്തിക പുരോഗതി സമൂഹത്തെ മുന്നോട്ട് നയിക്കില്ല. അതോടൊപ്പംതന്നെ ശാസ്ത്രജ്ഞരുടെയും ശാസ്ത്രപ്രവർത്തകരുടെയും ഇടയിൽ തത്വചിന്താപരമായ ചർച്ചകൾ കുറയുന്ന പ്രവണത ഗുരുതരമായ വീഴ്ചയായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബംഗാളിന്റെ മണ്ണിൽ ആരംഭിച്ച ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന് മത നവീകരണത്തിനും മാനവികതയുടെ സംസ്ഥാപനത്തിനുമൊപ്പം ശാസ്ത്രീയ മനോഭാവം വളർത്താൻ സാധിക്കാതെപോയി എന്ന യാഥാർഥ്യം ഇന്ത്യൻ സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ നവോത്ഥാനത്തിന്റെ പൂർത്തീകരിക്കപ്പെടാതെപോയ കടമകൾ നിറവേറ്റാൻ ഓരോരുത്തരും സജ്ജരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽവെച്ച് നടന്ന പരിപാടിയിൽ ബ്രേക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.എൻ.തങ്കച്ചൻ, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡോ. ടി.കെ.ഷാജഹാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി.സജി, തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി.പി.രാജീവൻ, ഷാജി ആൽബർട്ട്, മേധ സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top