ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധം

vidya-vp.jpg
Share

ഇന്ത്യൻ നവോത്ഥാനത്തിന്റെ അഗ്രഗാമിയായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ കൊൽക്കത്തയിലെ പ്രതിമ തകർത്ത ബി.ജെ.പി- ആർ.എസ്.എസ്- എ .ബി .വി .പി അക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട് എഐഡിഎസ് ഒ, എ.ഐ.ഡി.വൈ.ഒ സംയുക്തമായി കായംകുളം ട്രാൻസ്പോർട്ട് സ്റ്റാൻഡിന് സമീപം പ്രതിഷേധയോഗവും റാലിയും നടത്തി.
എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് സഖാവ് കെ.ബിമൽജി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു, എഐഡിഎസ് ഒ ജില്ലാ പ്രസിഡന്റ് ശിൽപ്പ എസ് അദ്ധ്യക്ഷത വഹിച്ചു. എഐഡിഎസ് ഒ ജില്ലാ സെക്രട്ടറി വിദ്യ വി.പി സ്വാഗതം പറഞ്ഞു. സഖാക്കൾ ശ്രീനാഥ് എസ്, ദീപ്തി എസ് ,അലീന റോയ് തുടങ്ങിയവർ സംസാരിച്ചു.

Share this post

scroll to top