മരട് ഫ്‌ളാറ്റ്: മതിയായ പുനരധിവാസവും നഷ്ടപരിഹാരവും ആദ്യം വേണം

maradu.jpg
Share

തീരദേശപരിപാലന നിയമങ്ങളെ അപ്പാടെ മറികടന്നു കൊണ്ട് ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകിയ സർക്കാരും നിർമ്മാണ കമ്പിനിയുമാണ് യഥാർത്ഥ കുറ്റവാളികളെന്നിരിക്കെ നിരപരാധികളായ താമസക്കാരെ ശിക്ഷിക്കരുതെന്ന് എസ്.യു.സി.ഐ.(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ ആവശ്യപ്പെട്ടു.

നിയമപരമായി പണം കൊടുത്തു വാങ്ങി അവിടെ താമസിക്കുന്നവർക്ക് ഫ്‌ളാറ്റ് രജിസ്റ്റർ ചെയ്തു നൽകിയതും നിർമ്മാണ അനുമതി നൽകിയതും കാലാകാലങ്ങളിൽ അധികാരത്തിലിരുന്നവരാണ്. ഫ്‌ളാറ്റ് വാങ്ങിയ ആളുകളിൽ പലരും തങ്ങളുടെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും അതിലാണ് ചെലവിട്ടിരിക്കുന്നത്. അവിടെ നിന്ന് ഇറക്കിവിടപ്പെട്ടാൽ പലർക്കും തെരുവാണ് ആധാരം.
അതുകൊണ്ട് മനുഷ്യത്വപരമായ പരിഗണനകളോടെ പുനരധിവാസമുറപ്പാക്കുകയാണ് സർക്കാരും കോടതിയും അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത്. നിരപരാധികളായ താമസക്കാരെ ബലിയാടുകളാക്കി വമ്പൻ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ തുടർന്നു പറഞ്ഞു.

Share this post

scroll to top