ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കുപ്രസിദ്ധ അമേരിക്കൻ കമ്പനി സ്പ്രിങ്ക്ളറിന് കൈമാറിയ നടപടിക്കുറിച്ചു നിഷ്പക്ഷമായ അന്വേഷണം നടത്തുക

image.png
Share

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ, കോവിഡിന്റെ മറവിൽ, കുപ്രസിദ്ധ അമേരിക്കൻ കമ്പനി സ്പ്രിങ്ക്ലറിന് നൽകിയത് സംബന്ധിച്ച വിവാദത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ആവശ്യപ്പെട്ടു.
കോവിഡ്-19 പകർച്ചവ്യാധിമൂലം ക്വാറന്റൈനിലായ ഒന്നേമുക്കാൽ ലക്ഷത്തോളം വരുന്ന കേരളത്തിലെ ജനങ്ങളുടെ, വിവിധങ്ങളായ വിവരങ്ങൾ ഈ കമ്പനിക്ക് ശേഖരിക്കുവാനും, സൂക്ഷിക്കുവാനും, മറ്റ് കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുവാനുമുള്ള ധാരണാപത്രം ഏപ്രിൽ 2 ന് ഐ.ടി. സെക്രട്ടറി ഒപ്പുവയ്ക്കുന്നത് മുൻകാല പ്രാബല്യ ത്തോടെയാണ്. കരാര്‍ ഒപ്പിടുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ കൈമാറിത്തുടങ്ങിയിരുന്നു എന്ന് ഐടി സെക്രട്ടറിതന്നെ സമ്മതിച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് 350 കോടി രൂപയുടെ വിവര സാങ്കേതിക തിരിമറി നടത്തിയ സ്പ്രിങ്ക്ലര്‍ കമ്പനിയും കേരള സർക്കാരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹതയുണ്ട്. പൗരന്റെ വിവരങ്ങൾ അയാളുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന സാർവ്വദേശീയ മാനദണ്ഡവും ഇതിലൂടെ സർക്കാർ കാറ്റിൽപ്പറത്തുകയാണ്. റേഷൻ കാർഡുകളിലെ ഡാറ്റയും സ്പ്രിങ്ക്ലര്‍ എന്ന ഐ ടി കമ്പനിക്ക് കൈമാറിയതായാണ് സൂചന. ഈ വിഷയങ്ങളെക്കുറിച്ച് നിക്ഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി വസ്തുതകൾ ജനസമക്ഷം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this post

scroll to top