നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഡോക്ടർമാർ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുക

Spread our news by sharing in social media

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എംസിഐ) പിരിച്ചുവിട്ട് പകരം നാഷണൽ മെഡിക്കൽ കമ്മീഷൻ(എൻഎംസി) കൊണ്ടുവരാൻ മോദി സർക്കാർ അവതരിപ്പിച്ച മെഡിക്കൽ കമ്മീഷൻ ബിൽ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാൽ പ്രസ്താവിച്ചു. രാജ്യമെമ്പാടും ഡോക്ടർമാർ ഉയർത്തിയ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ബിൽ നിയമമാക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. എൻഎംസി എന്നത് പൂർണ്ണമായും നോമിനേറ്റ് ചെയ്യപ്പെട്ട ഒരു സമിതിയാണ്. ഇതിന്റെ ഒരേയൊരു ഉദ്ദേശം മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യരംഗവും സമ്പൂർണ്ണമായി സ്വകാര്യവത്കരിക്കുക എന്നതാണ്. ജനകീയാരോഗ്യത്തിന് വലിയ പ്രഹരമേൽപ്പിക്കാൻപോന്ന ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിന് പൊതുസമൂഹം ഒന്നടങ്കം പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

Share this