വിപ്ലവകർത്തവ്യ നിർവ്വഹണത്തിനായി ദൃഢപ്രതിജ്ഞ ചെയ്ത് സഖാവ് ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരിക്കുക
സമുന്നത മാർക്സിസ്റ്റ് ദാർശനികനും എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാപകനുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ ജന്മശതാബ്ദി, 2022 ആഗസ്റ്റ് 5 മുതൽ 2023 ആഗസ്റ്റ് 5 വരെ, ഒരു വർഷം നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ പരിപാടികളോടെ ആചരിക്കുകയാണ്. സഖാവ് ഘോഷിന്റെ ജീവിതസമരത്തിൽനിന്നും വൈജ്ഞാനിക സംഭാവനകളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും അവ ജീവിതത്തിൽ പകർത്തിക്കൊണ്ട് നല്ല കമ്മ്യൂണിസ്റ്റുകളായി വളരാനും അതുവഴി സാമൂഹ്യ മാറ്റത്തിനുള്ള പ്രവർത്തനങ്ങളിൽ അർത്ഥവത്തായ പങ്കുവഹിക്കാനും ഏതൊരാളെയും പ്രചോദിപ്പിക്കുക എന്നതാണ് ജന്മശതാബ്ദി ആചരണത്തിന്റെ മുഖ്യ ലക്ഷ്യം. സഖാവ് ശിബ്ദാസ് ഘോഷിന്റെ നാമവും അദ്ദേഹത്തിന്റെ […]