തൊഴിൽ രഹിതരുടെ അഖിലേന്ത്യാ സമരവേദിയായ ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (AIUYSC) ആഹ്വാനം ചെയ്ത ആൾ ഇന്ത്യാ ഡിമാൻ്റ് ഡേ യുടെ ഭാഗമായി വിവിധ ജില്ലകളിൽ പ്രത്യക്ഷ സമരപരിപാടികൾ നടന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിൽ നടന്ന പരിപാടികളിൽ നിരവധി യുവാക്കൾ പങ്കെടുത്തു.തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ AIUYSC അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. AIDYO ജില്ലാക്കമ്മിറ്റിയംഗം എ.ഷൈജു അധ്യക്ഷത വഹിച്ചു.പി.എസ്.ഗോപകുമാർ, ടി.ഷിജിൻ, അജിത് മാത്യു എന്നിവർ സംസാരിച്ചു. കൊല്ലത്ത് നടന്ന പരിപാടി AIDYO സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു.AIDYO ജില്ലാ സെക്രട്ടറി മഹേഷ് അധ്യക്ഷത വഹിച്ചു.സതീശൻ ആയൂർ, രാഹുൽ കെ എന്നിവർ പ്രസംഗിച്ചു.കോട്ടയത്ത് കളക്ട്രേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ AIDYO സംസ്ഥാന പ്രസിഡൻ്റ് എൻ.കെ.ബിജു ഉദ്ഘാടനം ചെയ്തു. AIDYO ജില്ലാ പ്രസിഡൻ്റ് രജിത ജയറാം അധ്യക്ഷത വഹിച്ചു. അനില ബോസ്, അരവിന്ദ്. വി എന്നിവർ പ്രസംഗിച്ചു.
മാന്നാറിൽ നടന്ന പ്രതിഷേധ ധർണ AIDYO ജില്ലാ പ്രസിഡൻ്റ് കെ.ബിമൽജി ഉദ്ഘാടനം ചെയ്തു. പ്രവീൺ കുമാർ, സുനിൽ എന്നിവർ സംസാരിച്ചു.കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ നടന്ന ധർണ AIUYSC വർക്കിംഗ് കമ്മിറ്റി അംഗം പി.സി.വിവേക് ഉദ്ഘാടനം ചെയ്തു. ഇ.സനൂപ് അധ്യക്ഷത വഹിച്ചു.ആർ.അപർണ പ്രസംഗിച്ചു. തൊഴിലില്ലായ്മയെ മുൻനിർത്തിയുള്ള തെരുവ് നാടകവും AIUYSC പ്രവർത്തകർ രണ്ടു സ്ഥലങ്ങളിൽ അവതരിപ്പിച്ചു.ഗൗതം പിണറായി, സുഹൈൽ, അകിൽ മുരളി എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ടയിൽ എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ആർ.ശേഖർ, ശരണ്യ രാജ് എന്നിവർ പ്രസംഗിച്ചു.