കർഷക പ്രതിരോധ സമിതി പഞ്ചായത്ത് ഓഫീസ് ധർണ

wayanad-road-issue-photo.jpg
Share

വന്യമൃഗസങ്കേതത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ജനവാസമേഖലയിലെ ഏക ഗതാഗതമാർഗ്ഗമായ പണയമ്പം-മണലാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസ്സിനു മുമ്പിൽ ജനകീയ ധർണ്ണയും പ്രകടനവും നടന്നു. കർഷകരും ആദിവാസികളും അധിവസിക്കുന്ന വടക്കനാട് പ്രദേശത്തെ സുൽത്താൻ ബത്തേരിയുമായി ബന്ധപ്പെടുത്തുന്ന ഈ റോഡ് തകർന്നിട്ട് നാളുകളേറെയായി. ബസ്സ് സർവ്വീസ് നിർത്തിവെച്ചിരിക്കയാണ്. അതുകാരണം വിദ്യാർത്ഥികളും രോഗികളും യാത്രചെയ്യാൻ കഷ്ടപ്പെടുകയാണ്.
കർഷക പ്രതിരോധ സമിതി ജില്ലാസെക്രട്ടറി വി.കെ.സദാനന്ദൻ ധർണ ഉദ്ഘാടനം ചെയ്തു. പൂതിയോടി നാരായണൻ ചെട്ടി അദ്ധ്യക്ഷത വഹിച്ചു. ദേവസ്യ പുറ്റനാൽ, പി.കെ.ഭഗത്, സി.എൻ.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ ജനങ്ങൾ ഒപ്പിട്ട നിവേദനം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് സമർപ്പിച്ചു. പ്രകടനത്തിനും ധർണയ്ക്കും ചന്ദ്രൻ പുത്തൻപുരയ്ക്കൽ, ജോണി പുറ്റനാൽ, പി.പി.ഗോപാലകൃഷ്ണൻ, ശ്രീധരൻ പുളിയാടി, വാസു മംഗലത്ത്, ജോസ് പുറ്റനാൽ തുടങ്ങിയവർ നേതൃത്വം നൽകി.

 

Share this post

scroll to top