ആശാ വർക്കർമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം

Share

കഴിഞ്ഞ 14 വർഷമായി ആരോഗ്യവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ 62-ാം വയസ്സിൽ പിരിച്ചുവിടാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ(കെഎഎച്ഡബ്ല്യുഎ) ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടന്നു.


കൊല്ലം ജില്ലയില്‍ എന്‍എച്എം ഓഫീസിനു മുന്നിൽ നടന്ന ആശാ പ്രവർത്തകരുടെ ധർണ്ണ കെഎഎച്ഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ഷൈല കെ.ജോൺ, ജില്ലാകണ്‍വീനര്‍ ട്വിങ്കിൾ പ്രഭാകര്‍, ബിനി സുദർശൻ, കെ.പി.റോസമ്മ, ഉഷ, സൗഭാഗ്യകുമാരി, സതിലാൽ എന്നിവർ പ്രസംഗിച്ചു.
കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡിഎംഓഫീസ് മാർച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവീനർ എസ്.മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഷൈനി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ആശാരാജ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റോസമ്മ, വിവിധ പിഎച്സികളെ പ്രതിനിധീകരിച്ച് സുഭദ്ര അയർക്കുന്നം, ദീപാ മനോജ് മൂന്നിലവ്, ഷൈനി മുണ്ടക്കയം, സെലിൻ പനച്ചിക്കാട്, സന്ധ്യ അയർക്കുന്നം, തങ്കമ്മ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴയിൽ നടന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.രേണുക അധ്യക്ഷത വഹിച്ചു. കെ.ജെ.ഷീല, ഉഷ വിശ്വം, വിമല, സുജ, അനില, തത്ത ഗോപിനാഥ്, ഗീത എന്നിവർ പ്രസംഗിച്ചു.
പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ആശാപ്രവർത്തകർ ഡിഎംഒയ്ക്ക് നിവേദനം സമർപ്പിച്ചു.

Share this post

scroll to top