എന്താണ് ഇടതുപക്ഷം..?


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
167502044_775192876756700_4118351962850819077_n.jpg
Share

1789 ലെ ഫ്രഞ്ച് എസ്റ്റേറ്റ് ജനറൽ അസംബ്ലിയിലെ സീറ്റ് നില വെച്ച് പറഞ്ഞു തുടങ്ങിയതാണ് ഇടതു-വലതു പക്ഷങ്ങളെപ്പറ്റി. പ്രഭുക്കന്മാരുടെയും പള്ളികാരുടെയും പ്രതിനിധികളുടെയും ഇരിപ്പിടങ്ങൾ വലത്തും സാധാരണക്കാരുടെ പ്രതിനിധികൾ ഇടത്തും. പക്ഷേ ആ ഇടതു-വലത് വാക്കുകൾ ശക്തമായ, അർഥശങ്കകൾക്കിടെ നൽകാത്ത നിലപാടുകളെയാണ് സൂചിപ്പിക്കുന്നത്. മാറ്റത്തിന്റെയും പുരോഗതിയുടെയും സമത്വത്തിന്റെയും സാർവദേശീയതയുടെയും വിപ്ലവപരിവർത്തനത്തിന്റയും പക്ഷമാണ് ഇടതുപക്ഷം. മറിച്ച്, പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പിന്തിരിപ്പത്വത്തിന്റെയും സങ്കുചിതമായ ദേശസ്നേഹത്തിന്റെയും സമ്പന്നരുടെയും പക്ഷമാണ് വലതുപക്ഷം.

ഇടതുപക്ഷത്തിന് വർഗ്ഗവിവക്ഷയുണ്ട്. അഥവാ വർഗ്ഗപരമായ ഉള്ളടക്കമുണ്ട്. അത് എന്നും ഭരണവർഗ്ഗത്തിനെതിരെ പോരടിക്കുന്ന, നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ പൊരുതുന്ന സാധാരണക്കാരന്റെ പക്ഷമായിരുന്നു. ചൂഷകനെതിരായ ചൂഷിതന്റെ പക്ഷം. ജനാധിപത്യവിപ്ലവ മുന്നേറ്റത്തിന്റെ നാളുകളിൽ അത് രാജവാഴ്ച്ചക്കും പ്രഭുവർഗ്ഗത്തിനും എതിരെ നിലകൊണ്ട ജനങ്ങളുടെ പക്ഷമായിരുന്നു. ആ ജനാധിപത്യ വിപ്ളവങ്ങളിലൂടെ അധികാരത്തിൽ വന്ന മുതലാളിവർഗ്ഗം അതിന്റെ എല്ലാ പുരോഗമനസ്വാഭാവും നഷ്ടപ്പെട്ട് മറ്റൊരു ചൂഷക ഭരണവർഗ്ഗമായി മാറി. അത് വലതുപക്ഷമായി പരിണമിച്ചപ്പോൾ അതിനെതിരെ പൊരുതുന്ന ചൂഷിതരായ തൊഴിലാളികളുടെയും സാധാരണക്കാരുടെയും പക്ഷം ആ പുതിയ കാലഘട്ടത്തിലെ ഇടതുപക്ഷമായിത്തീർന്നു.

ശാസ്ത്രീയ സോഷ്യലിസ്റ്റ് ദർശനങ്ങൾ പേറുന്ന കമ്മ്യൂണിസ്റ്റുകൾ മുതൽ വെറും സമത്വ അഭിലാഷങ്ങൾ മാത്രം വച്ചുപുലർത്തുന്ന സാങ്കല്പിക സോഷ്യലിസ്റ്റുകൾ വരെയുള്ള വിവിധ കക്ഷികൾക്ക് ഇടതുപക്ഷ വിശ്വാസത്തിന്റെ സൂക്ഷ്മതലത്തിൽ പ്രകടമായ വൈജാത്യങ്ങൾ ഉണ്ടെങ്കിലും നിലവിലുള്ള മുതലാളിത്ത വ്യവസ്ഥിതി ചൂഷണത്തിൽ അധിഷ്ഠിതമാണെന്ന് അവരെല്ലാം അംഗീകരിക്കുന്നു. ആ വ്യവസ്ഥിതിയുടെ സ്ഥാനത്ത് സമത്വത്തിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കാനായി പ്രവർത്തിക്കുമെന്നതാണ് പൊതു ലക്ഷ്യം. ആ ലക്ഷ്യം നേടാനായി നിലവിലുള്ള വ്യവസ്ഥിതിയിൽ ചൂഷണത്തിന് വിധേയമാകുന്ന തൊഴിലാളികളുടെയും മറ്റ് അദ്ധ്വാനിക്കുന്ന വിഭാഗങ്ങളുടെയും ജനാധിപത്യ സമരങ്ങൾ വളർത്തിയെടുക്കുകയും അവ വിജയിപ്പിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതായി ശരിയായ ഇടതുപക്ഷ ദൗത്യം. ഇടതുപക്ഷം നിലവിലുള്ള ചൂഷകവ്യവസ്ഥിതിക്കെതിരെ, അതിന്റെ മാറ്റത്തിനുവേണ്ടി പൊരുതുന്നപക്ഷമാണ്. അത് ജനസമരങ്ങളുടെ പക്ഷമാണ്. ഗവൺമെന്റും ഭരണകൂടവും രണ്ടാണെന്ന് ശരിയായ ഇടതുപക്ഷം മനസ്സിലാക്കുന്നു. ഭരണകൂടം നെയ്ത്തു യന്ത്രമാണെങ്കിൽ ഗവൺമെന്റ് ആ യന്ത്രം പ്രവർത്തിപ്പിക്കുന്ന നെയ്ത്തുകാരനാണ്. നെയ്ത്തുകാരൻ എത്ര സത്യസന്ധനാണെങ്കിലും വസ്ത്രമല്ലാതെ മറ്റൊന്നും അതിൽ ഉത്പാദിപ്പിക്കാൻ ആവില്ല.മുതലാളിത്ത ഭരണകൂടം മുതലാളിയുടെ ലാഭവും മൂലധനവും സംരക്ഷിക്കുവാൻ മാത്രമുള്ളതാണ്. ഉദ്യോഗസ്ഥരും പോലീസും പട്ടാളവും ജുഡീഷ്യറിയും ചേർന്നതാണ് ഭരണകൂടം. അത് മുതലാളിത്തത്തിന്റെ വർഗചോദനകൾ പേറുന്നു. ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നില്ല. പാർലമെന്റ് സംവിധാനത്തിൽ ഗവൺമെന്റിനെ തെരഞ്ഞെടുക്കുന്നു. ഈ ഗവണ്മെന്റ് മുതലാളിവർഗ്ഗതാല്പര്യം സംരക്ഷിക്കാനുള്ള കാര്യസ്ഥന്മാർ മാത്രമാണ്. മുതലാളിത്ത വ്യവസ്ഥിതിയിൽ തെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം അധികാരത്തിലേറിയാലും മുതലാളിത്തത്തെ പോഷിപ്പിക്കുകയല്ല, അവരുടെ ലാഭം വർദ്ധിപ്പിക്കുന്ന നയനടപടികളല്ല സ്വീകരിക്കുക. മറിച്ച് സാമ്പത്തിന്റെ തോതനുസരിച്ച് വർദ്ധമാനമായ രീതിയിൽ നികുതി ചുമത്തുകയും ആ ധനം സാധാരണക്കാരന്റെ ക്ഷേമത്തിന് ഉപയോഗിക്കുകയും ചെയ്യും. വ്യവസ്ഥിതിയുടെ മാറ്റത്തിന് ആവശ്യമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ശരിയായ ഇടതുപക്ഷത്തിന്റെ മുഖ്യ ദൗത്യം. ന്യായമായ തൊഴിൽ സമരങ്ങളിൽ അത് തൊഴിലാളിയുടെ പക്ഷത്ത് നിൽക്കും.

എന്തല്ല ഇടതു പക്ഷം?

മുതലാളിത്തവാഴ്ച ശാസ്വതമെന്നവണ്ണം അതിനെ ബലപ്പെടുത്താൻ ശ്രമിക്കില്ല. മുതലാളിമാരുടെ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാമെന്ന വഞ്ചന പരത്തില്ല. മറിച്ച് മുതലാളിത്തത്തിന്റെ അനിവാര്യഘടകമാണ് തൊഴിലില്ലായ്മ എന്നും മുതലാളിത്തം നിലനിൽക്കുവോളം തൊഴിലില്ലായ്മയും നിലനിൽക്കുമെന്നും വർദ്ധിച്ചു കൊണ്ടേയിരിക്കുമെന്നും അത് വിശ്വസിക്കുന്നു. വികസനം എന്ന പ്രയോഗം വർഗ്ഗ സൂചനകൾ ഇല്ലാതെ അവതരിപ്പിക്കില്ല. മുതലാളിക്കും തൊഴിലാളിക്കും ഒരേസമയം വികസനം സാദ്ധ്യമല്ല. മുതലാളിയുടെ വികസനം തൊഴിലാളിയുടെ, സാധാരണക്കാരന്റെ നാശമാണെന്ന് അവർക്കറിയാം. പ്രകൃതിയെ ലാഭലക്ഷ്യത്തോടെ പ്രാകൃത ചൂഷണത്തിന് വിധേയമാക്കില്ല. ഖജനാവിലേക്ക് പണം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ജനതയുടെ പ്രജ്ഞയെ മരവിപ്പിക്കുന്ന, മനുഷ്യത്വത്തെ ചോർത്തിക്കളയുന്ന മദ്യത്തിൽ നാടിനെ മുക്കില്ല. അടിസ്ഥാനസൗകര്യ വികസനത്തിന്റെ പേരിൽ മൂലധനശക്തികൾക്ക് പണം എത്തിക്കാനായി ജനങ്ങളെ പണയംവെച്ച് കടംവാങ്ങി കൂട്ടില്ല. മനുഷ്യന്റെ വിലപ്പെട്ട അവകാശങ്ങൾ ചവിട്ടി മെതിക്കാൻ പോലീസിനെ അനുവദിക്കില്ല.

‘ഇടതുപക്ഷം’ എന്നതിന് കൃത്യമായ അർത്ഥതലങ്ങളുണ്ട്. പ്രവർത്തിയിൽ അതു നടപ്പാക്കാത്തവർ ദയവായി സ്വയം ഇടതെന്നു അവകാശപ്പെടാതെ സത്യസന്ധത കാട്ടുക.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top