ഓഖി: ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ കാരണം സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മ

Share

സർക്കാർ സംവിധാനങ്ങളെ സമയോചിതം ഏകോപിതമായി പ്രവർത്തനനിരതമാക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഓഖി ചുഴലിക്കൊടുങ്കാറ്റ് മൂലമൂണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഇത്രയേറെ വർദ്ധിക്കാനിടയാക്കിയതെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് സി.കെ.ലൂക്കോസ് പ്രസ്താവിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പക്കൽ ആധുനികങ്ങളായ ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളുണ്ടായിട്ടും, അവ വേണ്ട സമയത്ത് വേണ്ടവിധം പ്രവർത്തനക്ഷമമാക്കാതിരുന്നതുമൂലം വിലപ്പെട്ട നിരവധി ജീവൻ അപഹരിക്കപ്പെടാൻ ഇടവന്നുവെന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധാർഹവുമാണ്.
കടലിൽനിന്ന് ഇനിയും തിരിച്ചുവന്നിട്ടില്ലാത്തവരെയെല്ലാം കണ്ടെത്താനുള്ള എല്ലാ പരിശ്രമവും നടത്തുകയും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും പരിക്കുപറ്റിയവർക്കും വള്ളവും വലയും നഷ്ടപ്പെട്ടവർക്കും മതിയായ നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നതിനുപുറമെ, മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള കുറ്റമറ്റ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം-പ്രസ്താവനയിൽ പറഞ്ഞു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top