കുടിവെള്ളക്ഷാമം പരിഹരിക്കുക: ചങ്ങനാശ്ശേരി മുനിസിപ്പൽ ഓഫീസ് ധർണ്ണ

Spread our news by sharing in social media

നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ചങ്ങനാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന ധർണ്ണ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് റ്റി.ജെ.ജോണിക്കുട്ടി ഉദ്ഘാടനം ചെയ്തു.

ചങ്ങനാശ്ശേരി താലൂക്ക് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. കാലവർഷവും തുലാവർഷവും പെയ്യുമ്പോഴും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം പഞ്ചായത്തുകളിൽ ആഴ്ചകളോളം കുടിവെള്ള വിതരണം മുടങ്ങുക പതിവായിരിക്കുന്നു. കൂലിപ്പണിക്കാരും സാധാരണക്കാരുമായ ജനങ്ങൾപോലും വൻതുകമുടക്കി കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ടുന്ന ഗതികേടിലാണ്.

ചങ്ങനാശ്ശേരി ലോക്കൽ കമ്മിറ്റിയംഗം സഖാവ് വി.അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. സഖാക്കൾ മിനി കെ.ഫിലിുപ്പ്, മേധ സുരേന്ദ്രനാഥ്, കെ.എൻ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ശാശ്വതവും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളണം എന്നാവ്യപ്പെട്ടുകൊണ്ട് ജലസേചനവകുപ്പ് മന്ത്രിക്കുള്ള നിവേദനവും സമർപ്പിച്ചു.

Share this