വിദ്യാഭ്യാസത്തിന്റെ സ്വാശ്രയവൽക്കരണത്തിനെതിരെ രജനി ദിനത്തിൽ: എഐഡിഎസ്ഒ സെക്രട്ടേറിയറ്റ് മാർച്ച്


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
dso-sec-march.jpg

സ്വാശ്രയസമ്പ്രദായത്തിനെതിരെ എഐഡിഎസ്ഒ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് കമാൽ സെയിൻ ഉദ്ഘാടനം ചെയ്യുന്നു

Share

 

പ്രീപ്രൈമറി മുതൽ ഗവേഷണതലം വരെയുള്ള വിദ്യാഭ്യാസ നടത്തിപ്പിന്റെ ഉത്തരവാദിത്വം സർക്കാർ നിർവഹിക്കുന്നതിലൂടെ മാത്രമേ, സ്വാശ്രയവിദ്യാഭ്യാസമെന്ന പേരിൽ നടക്കുന്ന വിദ്യാർത്ഥിഹത്യകളും പീഡനങ്ങളും അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഓൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കമാൽ സെയിൻ അഭിപ്രായപ്പെട്ടു. ‘രജനി മുതൽ ജിഷ്ണു പ്രണോയിവരെ-വിദ്യാർത്ഥികളുടെ ജീവനെടുക്കുന്ന കച്ചവടവിദ്യാഭ്യാസത്തിനും വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശനിഷേധത്തിനുമെതിരെ’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് എഐഡിഎസ്ഒ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ദേശീയ തലത്തിൽ തന്നെ സർക്കാർ പിന്നോട്ട് പോകുകയും സ്വകാര്യവൽക്കരണത്തിന്റേതായ നയങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ്. രജനിയെയും ജിഷ്ണുവിനെയും പോലെയുള്ള വിദ്യാർത്ഥികളുടെ ജീവനെടുക്കുവാൻ കാരണമാകുന്നത് ഈ നയങ്ങളാണ്. ഇടതെന്ന് അവകാശപ്പെടുന്ന സംസ്ഥാനസർക്കാരിന്റെ സംരക്ഷണയിൽ കേരളത്തിൽ സ്വാശ്രയവിദ്യാഭ്യാസം കരുത്താർജ്ജിക്കുന്നത് നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്”-അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണം അവസാനിപ്പിക്കുക, സ്വാശ്രയകോളെജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളും വിദ്യാർത്ഥി പീഡനങ്ങളും തടയുവാൻ പര്യാപ്തമായ നിയമനിർമ്മാണം നടത്തുക, ജിഷ്ണുവിന്റെ ഘാതകർക്കും വിദ്യാർത്ഥി പീഡകർക്കും ശിക്ഷ ഉറപ്പാക്കുക, സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നിലനിർത്തി പാരലൽ വിദ്യാഭ്യാസം സംരക്ഷിക്കുക, ഗവേഷണരംഗത്തിന്റെ സ്വകാര്യവൽക്കരണം തടയുക, വിനാശകരമായ മദ്യനയം പിൻവലിക്കുക എന്നീ ഡിമാന്റുകളുയർത്തിയായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്.

എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, അഖിലേന്ത്യാ വൈസ്പ്രസിഡന്റ് അഡ്വ. ഇ.എൻ.ശാന്തിരാജ്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ആർ.കുമാർ, സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാനസെക്രട്ടറി എം.ഷാജർഖാൻ, പാരലൽ കോളെജ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് ഗിരികുമാർ, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ഷൈജു, എം.കെ.ഷഹസാദ്, എസ്.അലീന, ആർ.അപർണ, രശ്മി രവി എന്നിവർ പ്രസംഗിച്ചു. യൂണിവേഴ്‌സിറ്റി കോളെജിനു സമീപത്ത് നിന്നും ആരംഭിച്ച മാർച്ചിന് മേധ സുരേന്ദ്രനാഥ്, കെ.റഹീം, അകിൽ മുരളി, നിഖിൽ സജി തോമസ്, ആർ.രാഹുൽ, ആർ.ജതിൻ, കെ.എം.നിത്യമോൾ, ആർ.മീനാക്ഷി, ഗോവിന്ദ് ശശി, എസ്.ശിൽപ എന്നിവർ നേതൃത്വം നൽകി.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top