ജാലിയൻവാലാബാഗ് ശതാബ്ദി ആചരണം

Jaliyanwalabagh-KNR.jpg
Share

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികൾക്കുനേരെ നടത്തിയ ഏറ്റവും പൈശാചികമായ ആക്രമണമായിരുന്നു ജാലിയൻവാലാബാഗ്. റൗലറ്റ് ആക്റ്റിനെതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. ആയിരത്തിലധികം സ്വാതന്ത്ര്യ സമര സേനാനികളെ വെടിവെച്ചുകൊന്നെങ്കിലും ഇന്ത്യയിലെ വിപ്ലവകാരികളുടെ പോരാട്ടവീര്യത്തെ ജാലിയൻവാലാബാഗ് സംഭവം ജ്വലിപ്പിക്കുകയാണുണ്ടായത്. ഭഗത് സിംഗിനെയും ഉദ്ദം സിംഗിനെയും പോലുള്ള അനേകം വിപ്ലവകാരികൾ, മാതൃരാജ്യത്തിനുവേണ്ടി സർവ്വതും ത്യജിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവരുന്നതിന് ജാലിയൻവാലാബാഗ് പ്രചോദനമായി.
ജാലിയൻവാലാബാഗ് സംഭവത്തിന്റെ ചരിത്രപ്രാധാന്യം വിശദീകരിച്ചു കൊണ്ട് ആൾ ഇൻഡ്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ വിവിധ ജില്ലകളിൽ ശതാബ്ദി ആചരണ പരിപാടികൾ സംഘടിപ്പിച്ചു.

കണ്ണൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന ശതാബ്ദി ആചരണ സമ്മേളനം കവിയും രാഷ്ട്രീയ നിരീക്ഷകനുമായ കെ.സി.ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് സഖാവ് പി.സി.വിവേക് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് സഖാവ് ബിനു ബേബി, ഇ.സനൂപ്, ആർ.അപർണ എന്നിവർ പ്രസംഗിച്ചു.യോഗത്തിന് മുന്നോടിയായി നടന്ന സംഘ ചിത്രരചന സഖാവ് ബിനു ബേബി ഉദ്ഘാടനം ചെയ്തു. നിരവധി ചിത്രകാരന്മാർ പങ്കെടുത്തു.

കോട്ടയത്ത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ ഉദ്ദം സിംഗ് രക്തസാക്ഷിത്വ ദിനാചരണവും ജാലിയൻവാലാബാഗ് ശതാബ്ദി ആചരണവും നടത്തി. എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സഖാവ് രജിത ജയറാം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സഖാവ് അനില ബോസ്, സഖാവ് വി.അരവിന്ദ് എന്നിവർ പ്രസംഗിച്ചു.

കൊല്ലം ജില്ലയിൽ അഞ്ചലിൽ നടന്ന ശതാബ്ദി ആചരണ സമ്മേളനം എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് സഖാവ് പി.പി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. എഐഡിവൈഒ ജില്ലാ സെക്രട്ടറി സഖാവ് കെ.മഹേഷ്‌കുമാർ, സഖാക്കൾ ജി.ധ്രുവകുമാർ, കെ.ശശാങ്കൻ എന്നിവരും പ്രസംഗിച്ചു.

Share this post

scroll to top