ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയും എ.ഐ.ഡി.എസ്.ഒ യും ആചരിച്ചു.

binu-baby.jpg
Share

പത്തനംതിട്ട : ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി ആചരണം എസ് .യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പത്തനംതിട്ടയിൽ സംഘടിപ്പിച്ചു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറും  പത്തനംതിട്ട പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥിയുമായ സഖാവ് ബിനു ബേബി ഉത്ഘാടനം ചെയ്തു.. 1919ൽ പഞ്ചാബിലെ അമൃത്സറിനു സമീപം ജാലിയൻ വാലാബാഗ് മൈതാനിയിൽ ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങൾക്ക് നേരെ പ്രകോപനമൊന്നുമില്ലാതെ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ഇവിടെ ജീവൻ വെടിഞ്ഞത് തിരിച്ചറിയാൻ പോലും കഴിയാതെ പോയ നിരവധി സാധാരണക്കാരാണ്. ഇവരുടെ രക്തസാക്ഷിത്വം സന്ധിയില്ലാ സമര ധാരയ്ക്ക് കരുത്തേകി. ആ സമരത്തെ ഒറ്റുകൊടുത്തവരും തള്ളിപ്പറഞ്ഞവരും ബ്രിട്ടീഷ് ഭരണത്തോട് സന്ധി ചെയ്തവരുമാണ് ഇന്ന് രാജ്യസ്നേഹത്തിന്റെ വോട്ടു തേടുന്നതെന്ന് ബിനു ബേബി പറഞ്ഞു. എസ് യു സി ഐ ജില്ലാ സെക്രട്ടറി സഖാവ് എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.ജി അനിൽകുമാർ, വി.ഡി.സന്തോഷ്, നിത്യ മോൾ എ.ഐ.ഡി.വൈ.ഒ ജില്ലാ കമ്മിറ്റിയംഗം സഖാവ് ശരണ്യാ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top