ജാലിയൻവാലാബാഗിന്ടെ ഓർമ്മ ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തും-അഡ്വ. മാത്യു വേളങ്ങാടൻ

Spread our news by sharing in social media

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ജാലിയൻവാലാബാഗ് ശതാബ്ദി  ആചരണസമ്മേളനം നടന്നു. ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ജാലിയൻവാലാബാഗ് സംഭവത്തിൽ ബ്രിട്ടൺ നിരുപാധികം മാപ്പു പറയാൻ ബാധ്യസ്ഥമാണ്. സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായകമായ ഒരേടാണ് ജാലിയൻവാലാബാഗ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തിയ ആ സംഭവം അനുസ്മരിക്കേണ്ടത് നമ്മുടെ സ്വാതന്ത്ര്യ-ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തും-സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി എസ്. സീതിലാൽ അധ്യക്ഷത വഹിച്ചു. ബി.ദിലീപൻ, ടി.ബി. വിശ്വനാഥൻ,  ടി.മുരളി,  അഡ്വ. എം.എ.ബിന്ദു എന്നിവർ പ്രസംഗിച്ചു.

 

Share this