ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ അഗ്രഗാമി ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ കൊൽക്കത്തയിലെ വിദ്യാസാഗർ കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമ തകർത്തതിനെതിരെ എഐഡിഎസ് ഒ, എ ഐ ഡി വൈ ഒ, എ ഐ എം എസ്സ് എസ്സ് എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. എസ് യു സി ഐ ജില്ലാ കമ്മിറ്റിയംഗം കെ ജി അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശരിയായ മാനവവാദമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാനായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം ആകസ്മികമല്ല. സംഘപരിവാർ പ്രസ്ഥാനങ്ങൾ കരുതിക്കൂട്ടി നടപ്പാക്കിയതാണെന്ന് കെ ജി അനിൽകുമാർ പറഞ്ഞു. ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി മുഖ്യ പ്രസംഗം നടത്തി. പിൽക്കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരവും സ്വതന്ത്ര ഇന്ത്യയും ഉയർത്തിപ്പിടിച്ച, ശാസ്ത്രീയ മതേതര ജനാധിപത്യ വിദ്യാഭ്യാസം എന്ന തത്വം ആദ്യമായി അവതരിപ്പിച്ചത് സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറാണ്. ശാസ്ത്രത്തെയും മതേതരത്വത്തെയും മരണഭയത്തോടെ കാണുന്നവർ തന്നെയാണ് അദ്ദേഹത്തിന്റെ പ്രതിമ തകർത്തതിന് ഉത്തരവാദികൾ എന്ന് അദ്ദേഹം പറഞ്ഞു. സഖാക്കൾ എസ്.രാധാമണി, ലക്ഷ്മി ആർ ശേഖർ , വി ഡി സന്തോഷ്, ശരണ്യ തുടങ്ങിയവർ പ്രസംഗിച്ചു.