മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡിനെതിരെ തൊഴിലാളികൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചു

TU-EKM.jpg
Share

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സർക്കാർ രാജ്യത്തെ തൊഴിലാളികൾ ജീവൻ കൊടുത്ത് പൊരുതി നേടിയ തൊഴിൽ നിയമങ്ങൾ ഏതാണ്ട് മുഴുവൻ തന്നെ ഇല്ലായ്മ ചെയ്തു കൊണ്ട് ഏതാനും ലേബർ കോഡുകൾ കൊണ്ടു വരുന്നതിനെതിരെ എഐയുറ്റിയുസി സെപ്റ്റംബർ 5ന് അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിച്ചു.
കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്തുതന്നെ നീതി ആയോഗിലൂടെ തൊഴിൽ അവകാശങ്ങൾ അട്ടിമറിക്കുന്നതിനുള്ള നീക്കം തുടങ്ങിയിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലേറി ഉടൻ തന്നെ വിദേശ-സ്വദേശ കോർപ്പറേറ്റുകൂടെ താല്പര്യങ്ങൾക്കനുസരിച്ച്, രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയനുകളെ കേൾക്കാൻ പോലും തയ്യാറാവാതെ ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവരികയായിരുന്നു.

തൊഴിൽ സുരക്ഷ, മിനിമം കൂലി, 8 മണിക്കൂർ ജോലി, പെൻഷൻ തുടങ്ങിയവയെല്ലാം അട്ടിമറിച്ചുകൊണ്ട്, നിശ്ചിത കാല തൊഴിൽ, കരാർപ്പണി, 4628 രൂപ മിനിമം വേതനം, 14 മണിക്കൂർ വരെ നീളുന്ന പ്രവൃത്തി ദിനം തുടങ്ങിയവയാണ് കൊണ്ടുവരുന്നത്.
ഒപ്പം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സമ്പൂർണ്ണ സ്വകാര്യവൽക്കണവും തകൃതിയായി നടത്തുകയാണ്. പ്രതിരോധ ഉല്പാദനമേഖല, വൈദ്യുതി, റെയിൽവെ, ബിഎസ്എൻഎൽ, ഒഎൻജിസി, ബാങ്ക്, ഇൻഷൂറൻസ് ഇവയെല്ലാം രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകക ൾക്ക് കൈമാറുകയാണ്.

ആശാ വർക്കർ, അംഗണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയ സ്‌കിം വർക്കർമാരെ സർക്കാർ മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആവശ്യവും സർക്കാർ പരിഗണിക്കുന്നില്ല.
മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ എഐയുറ്റിയുസി ആഹ്വാനം ചെയ്ത അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തൊഴിലാളി പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കൊല്ലം, ചേർത്തല, കോട്ടയം, തൊടുപുഴ, ഏറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ തൊഴിലാളികളുടെ പ്രതിഷേധ പരിപാടികൾ നടന്നു. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡ് കത്തിക്കുകയും ചെയ്തു.

Share this post

scroll to top