കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെഎഐയുടിയുസി അഖിലേന്ത്യാ പ്രക്ഷോഭവാരം ആചരിച്ചു

TU-EKM.jpg
Share

ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി ബിൽ 2022 പിൻവലിക്കുക, സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ക്ഷേമനിധി ബോർഡുകൾ സംരക്ഷിച്ചു്പെൻഷനും ആനുകൂല്യങ്ങളും കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുക, ജോലിസമയം 12 മണിക്കൂറായിവര്‍ദ്ധിപ്പിക്കുന്നത് ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളികളുടെ വേതനവും മാറ്റാനുകൂല്യങ്ങളും നൽകുക, ലേബർ എൻഫോഴ്സ്മെന്റ് കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക തുടങ്ങി തൊഴിലാളികളുടെ ജീവത്പ്രധാനങ്ങളായ 24 ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് എഐയുടിയുസി അഖിലേന്ത്യ പ്രക്ഷോഭവാരം സംഘടിപ്പിച്ചു. ഡിസംബർ 15 മുതൽ 21 വരെയുള്ള അഖിലേന്ത്യാ പ്രക്ഷോഭ വാരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സമരപരിപാടികൾ നടക്കുകയുണ്ടായി. പോസ്റ്റർ, നോട്ടീസ് പ്രചരണങ്ങളോടപ്പം 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസ്സുകൾക്കു മുമ്പിൽ സമര പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.


ഡിസംബർ 18ന് തിരുവനന്തപുരം ആർഎംഎസ് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ എഐയുടിയുസി സംസ്ഥാന പ്രസിഡന്റ് സഖാവ് ആർ.കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ബിജു അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ ജനറല്‍സെക്രട്ടറി എം.എൻ.അനിൽ, എഐയുടിയുസി ജില്ലാ സെക്രട്ടറി കെ.ഹരി എന്നിവർ പ്രസംഗിച്ചു.


കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് സഖാവ് എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി.വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈല കെ.ജോൺ മുഖ്യ പ്രസംഗം നടത്തി. സഖാക്കൾ ബി.രാമചന്ദ്രൻ (കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ), ട്വിങ്കിൾ പ്രഭാകർ(സ്കീം വർക്കേഴ്സ് ഫെഡറേഷൻ), ടി.ശശിധരൻ(തയ്യൽ തൊഴിലാളി സെന്റർ), എസ്.രാഘവൻ(പെൻഷനേഴ്സ് യൂണിറ്റി ഫോറം), സി.മുരളി, ദിനേശൻ എന്നിവർ പ്രസംഗിച്ചു.


ഡിസംബര്‍ 20ന് കോട്ടയത്ത് നടന്ന ഹെഡ് പോസ്റ്റാഫീസ് മാർച്ച് എഐയുടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി.കൊച്ചുമോൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എൻ.രാജൻ, എ.ജി.അജയകുമാർ, എം.ജെ.സണ്ണി, കെ.എസ്.ശശികല, എം.കെ.കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
എറണാകുളം ബിഎസ്എൻ എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ എഐയുടിയുസി അഖിലേന്ത്യ ജനറല്‍കൗൺസിൽ അംഗം സഖാവ് കെ.എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എൻ.ആർ.മോഹൻകുമാർ മുഖ്യ പ്രസംഗം നടത്തി. സഖാക്കൾ കെ.ഒ.ഷാൻ(കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ), കെ.ഒ.സുധീർ(കേരള തയ്യൽ തൊഴിലാളി സെന്റർ), കെ.കെ.ശോഭ(സ്കീം വർക്കേഴ്സ് ഫെഡറേഷൻ), കെ.പി.സാൽവിൻ, സി.കെ.ശിവദാസൻ(എഐയുടിയുസി ജില്ലാ ട്രഷറർ) എന്നിവർ പ്രസംഗിച്ചു.


ഡിസംബര്‍ 21ന് ആലപ്പുഴയിൽ നടന്ന ബിഎസ്എൻഎൽ ഓഫീസ് ധർണ്ണ എഐയുടിയുസി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ.ശശി അദ്ധ്യക്ഷത വഹിച്ചു. സ്കിം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ കമ്മിറ്റി അംഗം അഡ്വ.എം.എ.ബിന്ദു, എഐയുറ്റിയുസി ജില്ലാ സെക്രട്ടറി പി.ആർ. സതീശൻ എന്നിവർ പ്രസംഗിച്ചു.
പാലക്കാട് നടന്ന ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ എഐയുടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് കെ.അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.രാമനാഥൻ, ആർ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top