അധികാരികൾക്ക് താക്കീതായി മാറിയ ദേശീയ പൊതുപണിമുടക്ക്

Share

രാജ്യത്തെ 25 കോടിയിലധികം വരുന്ന തൊഴിലാളികൾ ജനുവരി 8ന് പണിമുടക്കിക്കൊണ്ട് ബിജെപി സർക്കാരിന്റെ അത്യന്തം തൊഴിലാളി ദ്രോഹ-ജനദ്രോഹ നടപടികൾക്കെതിരെ തങ്ങളുടെ കടുത്ത രോഷം രേഖപ്പെടുത്തുകയുണ്ടായി. മോദി ഭരണത്തിനെതിരെ നടന്ന നാലാമത്തെ പൊതു പണിമുടക്കാണ് ജനുവരി 8ന് നടന്നത്. ഓരോ പണിമുടക്കിലും പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം വൻതോതിൽ കൂടിക്കൂടി വരികയാണ്.
സംഘടിത-അസംഘടിത മേഖലയേയും നഗര-ഗ്രാമ തൊഴിൽ മേഖലയേയും ഒന്നടങ്കം പണിമുടക്ക് ബാധിച്ചു. അനേകം ഫെഡറേഷനുകളും അസോസിയേഷനുകളും പണിമുടക്കിൽ പങ്കുകൊണ്ടു. 175 കർഷക-കർഷക തൊഴിലാളി സംഘടനകളുടെ ഫോറവും അറുപതോളം യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിച്ചുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളും പണിമുടക്കിനെ പിന്തുണച്ചിരുന്നു.

എഐയുറ്റിയുസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് ശങ്കർ സാഹ, പൊതുപണിമുടക്ക് വൻ വിജയമാക്കിയ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ജനവികാരം തെല്ലും പരിഗണിക്കാത്ത സർക്കാരിനുള്ള കനത്ത പ്രഹരമാണ് ഈ പണിമുടക്കെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ ശക്തവും നീണ്ടു നിൽക്കുന്നതുമായ സമരത്തിന് തയ്യാറെടുക്കാനും അദ്ദേഹം തൊഴിലാളികളെ ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ പണിമുടക്ക് തയ്യാറെടുപ്പിൽ എല്ലാ ജില്ലകളിലും എഐയുറ്റിയുസി സജീവമായി പങ്കെടുക്കുകയുണ്ടായി. ജനുവരി 8 ന് തിരുവനന്തപുരത്ത് നടന്ന തൊഴിലാളി റാലിയിൽ സംസ്ഥാന പ്രസിഡണ്ട് ആർ.കുമാർ, സെക്രട്ടറി വി.കെ.സദാനന്ദൻ, ട്രഷറർ കെ.ഹരി എന്നിവർ നേതൃനിരയിൽ ഉണ്ടായിരുന്നു. കൊല്ലത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈല കെ.ജോൺ, ജില്ലാ സെക്രട്ടറി ബി.വിനോദ്, പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി കെ.ജി.അനിൽകുമാർ, ആലപ്പുഴയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.സീതിലാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ.ബിന്ദു, ജില്ലാ പ്രസിഡണ്ട് കെ.ആർ. ശശി, സെക്രട്ടറി പി.ആർ. സതീശൻ എന്നിവർ എഐയുറ്റിയുസിയെ പ്രതിനിധീകരിച്ച് നേതൃത്വം നൽകി.
കോട്ടയത്ത് സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലാ കൺവീനറും എഐയുറ്റിയുസി ജില്ലാ സെക്രട്ടറിയുമായ വി.പി. കൊച്ചുമോൻ, ജില്ലാ പ്രസിഡണ്ട് കെ.പി. വിജയൻ, ഇടുക്കിയിൽ ജില്ലാ പ്രസിഡണ്ട് എം.എൻ.അനിൽ, സെക്രട്ടറി സിബി സി. മാത്യു, ഏറണാകുളത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻ.ആർ.മോഹൻ കുമാർ, പി.എം.ദിനേശൻ, കെ.എസ്.ഹരികുമാർ, തൃശൂരിൽ ജില്ലാ പ്രസിഡണ്ട് ഒ.കെ.വൽസലൻ, സെക്രട്ടറി ബെന്നി ബോണിഫസ്, പാലക്കാട് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അബ്ദുൾ അസീസ് ജില്ലാ സെക്രട്ടറി കെ.പ്രദീപ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ.രാജൻ, സെക്രട്ടറി പി.എം. ശ്രീകുമാർ, കണ്ണൂരിൽ ജില്ലാ പ്രസിഡണ്ട് എം.കെ. ജയരാജൻ സെക്രട്ടറി അനൂപ് ജോൺ എന്നിവർ നേതൃത്വം നൽകി.

Share this post

scroll to top