ജീവിതദുരിതം വർദ്ധിപ്പിക്കുന്ന സംസ്ഥാന ബജറ്റ്

Share

കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതദുരിതങ്ങൾ വർദ്ധിപ്പിക്കാൻ മാത്രം ഉപകരിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. പ്രളയക്കെടുതിവഴി സാമ്പത്തിക ജീവിതമാകെ താഴേയ്ക്ക് പോയ കേരളീയരെ വീണ്ടും ദ്രോഹിക്കുന്ന വിധത്തിൽ 600 കോടി രൂപയുടെ പ്രളയനികുതി കൊണ്ടുവന്നിരിക്കുന്നു.

പതിനായിരം കോടി രൂപയുടെ നികുതികുടിശിഖയും 1155 കോടി രൂപയുടെ പാട്ടക്കുടിശിഖയും പിരിച്ചെടുക്കാനായി അവശേഷിക്കവെയാണ് സാധാരണക്കാരെ മാത്രം ബാധിക്കുന്ന അധികനികുതികൾ ചുമത്തുന്നത്. 5500 കോടി രൂപയുടെ അതിവേഗ റെയിൽ പ്രോജക്ട് അടക്കമുള്ള വൻകിട നിർമ്മാണ പ്രവൃത്തികൾ ഈ സർക്കാരിന്റെ ആഭിമുഖ്യം എങ്ങോട്ടാണെന്ന് തെളിയിക്കുന്നു. കോർപ്പറേറ്റ് താൽപര്യങ്ങൾക്കുവേണ്ടി സംസ്ഥാന വാർഷിക പദ്ധതിയിൽ കടമെടുത്തും വാരിക്കോരി ചെലവഴിക്കുകയാണ്. അദാനിക്ക് ദാനം ചെയ്ത വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി സംസ്ഥാന ബഡ്ജറ്റിൽ നിന്നും വൻതുകയാണ് ചെലവഴിക്കുന്നത്. വെറും 150 പേർക്ക് മാത്രം തൊഴിൽ നൽകിയതടക്കമുള്ള, കോർപ്പറേറ്റ് നിക്ഷേപങ്ങളുടെ കഥകൾ എണ്ണിയെണ്ണി പറയുന്ന ബഡ്ജറ്റിൽ പക്ഷേ കേരളം നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മ പ്രശ്‌നത്തെ ഒരു വിഷയമായിപ്പോലും പരിഗണിക്കുന്നില്ല. മൂലധനാധിക്യവ്യവസായങ്ങൾക്കാണ് ഊന്നൽ. തൊഴിലില്ലായ്മാ വേതനമായി നൽകുന്നത് പ്രതിമാസം 120 രൂപയാണെന്നത് കേരളത്തിന് അപമാനകരമാണ്. കേരളത്തിന് വൻ ബാദ്ധ്യത വരുത്തിവെയ്ക്കുന്നവിധം കിഫ്ബി വഴി സമാഹരിക്കുന്ന വൻതുകയിൽ അധികഭാഗവും മൂലധനശക്തികൾക്ക് മുതൽക്കൂട്ടാവുന്ന തരത്തിലാണ് ചെലവഴിക്കപ്പെടുന്നത്. കിഫ്ബി വഴി സമാഹരിക്കുന്ന തുകയടക്കം മൂന്ന് ലക്ഷം കോടി രൂപയാണ് ഇപ്പോൾ പൊതുകടം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
പ്രളയത്തിന്റെ പേര് പറഞ്ഞ് വൻതോതിൽ വിദേശകടം സ്വീകരിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. കുപ്രസിദ്ധമായ കെപിഎംജി പോലുള്ള ഏജൻസികളെ ഏർപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകളുടെ കൈയിലെത്തിക്കാൻവേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് ഈ ബഡ്ജറ്റിലൂടെ നമുക്ക് കാണാനാവുന്നത്.കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതദുരിതങ്ങൾ വർദ്ധിപ്പിക്കാൻ മാത്രം ഉപകരിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. പ്രളയക്കെടുതിവഴി സാമ്പത്തിക ജീവിതമാകെ താഴേയ്ക്ക് പോയ കേരളീയരെ വീണ്ടും ദ്രോഹിക്കുന്ന വിധത്തിൽ 600 കോടി രൂപയുടെ പ്രളയനികുതി കൊണ്ടുവന്നിരിക്കുന്നു.

പതിനായിരം കോടി രൂപയുടെ നികുതികുടിശിഖയും 1155 കോടി രൂപയുടെ പാട്ടക്കുടിശിഖയും പിരിച്ചെടുക്കാനായി അവശേഷിക്കവെയാണ് സാധാരണക്കാരെ മാത്രം ബാധിക്കുന്ന അധികനികുതികൾ ചുമത്തുന്നത്. 5500 കോടി രൂപയുടെ അതിവേഗ റെയിൽ പ്രോജക്ട് അടക്കമുള്ള വൻകിട നിർമ്മാണ പ്രവൃത്തികൾ ഈ സർക്കാരിന്റെ ആഭിമുഖ്യം എങ്ങോട്ടാണെന്ന് തെളിയിക്കുന്നു. കോർപ്പറേറ്റ് താൽപര്യങ്ങൾക്കുവേണ്ടി സംസ്ഥാന വാർഷിക പദ്ധതിയിൽ കടമെടുത്തും വാരിക്കോരി ചെലവഴിക്കുകയാണ്. അദാനിക്ക് ദാനം ചെയ്ത വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി സംസ്ഥാന ബഡ്ജറ്റിൽ നിന്നും വൻതുകയാണ് ചെലവഴിക്കുന്നത്. വെറും 150 പേർക്ക് മാത്രം തൊഴിൽ നൽകിയതടക്കമുള്ള, കോർപ്പറേറ്റ് നിക്ഷേപങ്ങളുടെ കഥകൾ എണ്ണിയെണ്ണി പറയുന്ന ബഡ്ജറ്റിൽ പക്ഷേ കേരളം നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മ പ്രശ്‌നത്തെ ഒരു വിഷയമായിപ്പോലും പരിഗണിക്കുന്നില്ല. മൂലധനാധിക്യവ്യവസായങ്ങൾക്കാണ് ഊന്നൽ. തൊഴിലില്ലായ്മാ വേതനമായി നൽകുന്നത് പ്രതിമാസം 120 രൂപയാണെന്നത് കേരളത്തിന് അപമാനകരമാണ്. കേരളത്തിന് വൻ ബാദ്ധ്യത വരുത്തിവെയ്ക്കുന്നവിധം കിഫ്ബി വഴി സമാഹരിക്കുന്ന വൻതുകയിൽ അധികഭാഗവും മൂലധനശക്തികൾക്ക് മുതൽക്കൂട്ടാവുന്ന തരത്തിലാണ് ചെലവഴിക്കപ്പെടുന്നത്. കിഫ്ബി വഴി സമാഹരിക്കുന്ന തുകയടക്കം മൂന്ന് ലക്ഷം കോടി രൂപയാണ് ഇപ്പോൾ പൊതുകടം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
പ്രളയത്തിന്റെ പേര് പറഞ്ഞ് വൻതോതിൽ വിദേശകടം സ്വീകരിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. കുപ്രസിദ്ധമായ കെപിഎംജി പോലുള്ള ഏജൻസികളെ ഏർപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകളുടെ കൈയിലെത്തിക്കാൻവേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് ഈ ബഡ്ജറ്റിലൂടെ നമുക്ക് കാണാനാവുന്നത്.

Share this post

scroll to top