വിനാശകരമായ കെ-റയില്‍ പദ്ധതിക്കെതിരെ ജനകീയ സമരം ശക്തിപ്പെടുന്നു
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(KRDCL), തിരുവനന്തപുരം മുതൽ കാസർഗോഡുവരെ സിൽവർലൈൻ എന്ന പേരിൽ അർദ്ധ അതിവേഗ പാത നിർമ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. പരമാവധി 200 കിലോമീറ്റർ വേഗതയിൽ ഓടുമെന്നു പറയുന്ന ട്രെയിനിന്റെ ശരാശരി വേഗം 136 കിലോമീറ്ററാണ്. 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസർകോഡ് എത്താം. കിലോമീറ്ററിന് 2.75 രൂപയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്ന ചാർജ്ജ്. എല്ലാ വർഷവും 7.5% വർദ്ധിപ്പിക്കും. ഒരുവഴിക്കുമാത്രം 1457 രൂപയാകും. 63,941 കോടിയാണ് കെആർഡിസിഎൽ മതിപ്പ് ചിലവ് […]