ഇന്നത്തെ ചൈന: സാമ്രാജ്യത്വ മേധാവിത്വത്തിന്റെ ലക്ഷണമൊത്ത ഉദാഹരണം


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
china-imperialism-cartoon.jpg
Share

മഹാനായ തൊഴിലാളിവർഗ്ഗ നേതാവ് മാവോ സെ തുംഗിന്റെ നേതൃത്വത്തിൽ 1949ൽ സ്ഥാപിതമായ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നടന്ന പ്രതിവിപ്ലവം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ അതിനെ ഒരു മുതലാളിത്ത രാജ്യമാക്കിത്തീർത്തു. അന്നുമുതൽ, മറ്റ് സാമ്രാജ്യത്വ രാജ്യങ്ങലെപ്പോലെ, ലോകത്തെ ദുർബ്ബല രാജ്യങ്ങളുടെമേൽ തങ്ങളുടെ സ്വാധീനശക്തി വ്യാപിപ്പിക്കാനുള്ള തീവ്ര പ്രവർത്തനങ്ങളും ചൈന ആരംഭിച്ചു. ചൈനയുടെ സാമ്രാജ്യത്വ ആധിപത്യ സ്വഭാവം സംശയാതീതമായി തെളിയിക്കുന്ന പ്രവർത്തനങ്ങളുടെ ചില ഉദാഹരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
അതിഭീമമായ ചൈനീസ് വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് മൊമ്പാസ തുറമുഖവുമായി ബന്ധമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ കെനിയയ്ക്ക് നഷ്ടപ്പെടാനുള്ള അപകട സാധ്യതയെക്കുറിച്ച് ‘ആഫ്രിക്കൻ സ്റ്റാൻഡ്’ പത്രം 2018 നവംബറിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അഞ്ച് വർഷത്തെ അധിക സമയത്തിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ വായ്പ തിരിച്ചടവ് ആരംഭിക്കണമെന്നിരിക്കെ, ചൈന അതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കാൻ പോവുകയാണ്. ചൈനീസ് വായ്പ ഉപയാഗിച്ച് നിർമ്മിച്ചതും ചൈന പ്രവർത്തിപ്പിക്കുന്നതുമായ, കെനിയയിലെ സ്റ്റാൻഡേർഡ് ഗേജ് റെയിൽവേ വളരെയധികം നഷ്ടത്തിലോടുന്ന ഒരു സംരംഭമാണെന്ന് ഇവിടെ പറയേണ്ടിയിരിക്കുന്നു. തുറമുഖത്തുനിന്നുമുള്ള തീവണ്ടികൾ വഴി കൊണ്ടുപോകുന്ന ചരക്കുകൾ സ്വീകരിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന നെയ്‌റോബിയിലെ ഇൻലാൻഡ് കണ്ടയ്‌നർ ഡിപ്പോയും അപകടത്തിലാണ്.
കെനിയൻ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് അനുസരിച്ച്, കെനിയയ്ക്ക് വായ്പ നൽകിയ ‘എക്‌സിം ബാങ്ക് ഓഫ് ചൈന’ക്ക് അനുകൂലമായ ഏകപക്ഷീയമായ വായ്പാവ്യവസ്ഥകളാണ് ഈ ആശങ്കയ്ക്ക് കാരണം. ഈ വായ്പ സംബന്ധിച്ച സമ്മതപത്രപ്രകാരം വായ്പയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹിരിക്കാനുള്ള മധ്യസ്ഥ തീരുമാനം എടുക്കുന്നത് ചൈനയിലായിരിക്കും. ചൈന നിർമ്മിച്ച റെയിൽവേയ്ക്ക് ആവശ്യത്തിന് ചരക്ക് കെനിയ പോർട്ട് അതോറിറ്റി നൽകണമെന്നും വ്യവസ്ഥയുണ്ട്. അതിൽ പരാജയപ്പെട്ടാൽ വായ്പാ വ്യവസ്ഥകളിലെ നിർണ്ണായകമായ ഒുരു ഉപാധിക്കെതിരെയുള്ള നടപടിയായി കണക്കാക്കപ്പെടും. കെനിയ പോർട്ട് അതോറിറ്റി, കടം വാങ്ങുന്നവരെന്ന നിലയിൽ വായ്പാ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്, തങ്ങളുടെ ആസ്തികൾ ചൈനയുടെ പിടിയിലകപ്പെടാനുള്ള സാധ്യതകൾ തുറന്നുവച്ചുകൊണ്ടാണെന്നത് താഴെ കൊടുത്തിരിക്കുന്ന വായ്പാ വ്യവസ്ഥയിൽനിന്ന് മനസ്സിലാകും. ”കെനിയ പോർട്ട് അതോറിറ്റിയുടെ ആസ്തിയിന്മേൽ വായ്പ നൽകിയവരുടെ നടപടിക്രമങ്ങൾക്ക് രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിസ്ഥാനത്തിലുള്ള സംരക്ഷണം ഉണ്ടാകില്ല. എന്തെന്നാൽ വായ്പാ കരാറിൽ ഒപ്പുവച്ചതോടെ ഗവൺമെന്റ് കെനിയൻ തുറമുഖ ആസ്തികളുടെ സംരക്ഷണാവകാശം ഉപേക്ഷിച്ചിരിക്കുകയാണ്”.

സ്റ്റാൻഡേർഡ് ഗേജ് റെയിൽവേ ആവശ്യത്തിന് വരുമാനമുണ്ടാക്കി വായ്പ തിരിച്ചടച്ചില്ലെങ്കിൽ, ഏകപക്ഷീയമായ വ്യവസ്ഥകളുള്ള വായ്പാ കരാർ കാരണം, കെനിയ പോർട്ട് അതോറിറ്റിയുടെ മൊമ്പാസ തുറമുഖമുൾപ്പെടെയുള്ള ആസ്തി ചൈന പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞമാസം പൂർത്തീകരിച്ച ഒരു ഓഡിറ്റ് സൂചിപ്പിക്കുന്നു. കെനിയ റെയിൽവേ കോർപ്പറേഷൻ അതിന്റെ നിയമപരമായ ബാദ്ധ്യതകളിൽ വീഴ്ചവരുത്തുകയും എസ്‌ക്രോ അക്കൗണ്ട് സെക്യൂരിറ്റിയിലുള്ള തങ്ങളുടെ അധികാരം പ്രയോഗിക്കാൻ ‘എക്‌സിം ബാങ്ക് ഓഫ് ചൈന’ തീരുമാനിക്കുകയും ചെയ്താൽ, ബാങ്ക്, കെനിയ പോർട്ട് അതോറിറ്റിയുടെ അധികാരിയായി മാറും. പ്രാഥമികമായി വ്യവഹാരത്തിലേർപ്പെടുന്ന രണ്ട് കക്ഷികൾക്കുവേണ്ടി മൂന്നാമത്തെ കക്ഷി പണം സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കരാർ വ്യവസ്ഥയെ ആണ് എസ്‌ക്രോ അക്കൗണ്ട് എന്ന് പറയുന്നത്. ഇത് പ്രകാരം പണം വിതരണം ചെയ്യുന്നത് വ്യവഹാരത്തിലേർപ്പെടുന്ന കക്ഷികൾ തമ്മിൽ അംഗീകരിക്കുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കും. വായ്പാ വ്യവസ്ഥ അനുസരിച്ച് സ്റ്റാൻഡേർഡ് ഗേജ് റെയിൽവേയിൽനിന്നും ലഭിക്കുന്ന പണം, കെനിയ റെയിൽവേ കോർപ്പറേഷനും ‘എക്‌സിം ബാങ്ക് ഓഫ് ചൈന’യ്ക്കും വേണ്ടി അജ്ഞാതനായ മൂന്നാമൻ നിയന്ത്രിക്കുന്ന എസ്‌ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കണം.
അത്തരത്തിലുള്ള ഏറ്റെടുക്കൽ നടന്നാൽ ആയിരക്കണക്കിന് കെനിയൻ തുറമുഖത്തൊഴിലാളികൾ, പണം കടംകൊടുത്ത ചൈനയിലെ സ്ഥാപനത്തിന് കീഴിൽ ജോലിചെയ്യാൻ നിർബന്ധിതരായിത്തീരും. തുറമുഖം പിടിച്ചെടുക്കുന്നതോടെ അതിന്റെ മാനേജ്‌മെന്റും ഉടൻമാറും എന്നതുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. ചൈനക്കാർ അവരുടെ താൽപ്പര്യം സംരക്ഷിക്കാൻ സ്വാഭാവികമായും ശ്രമിക്കുമ്പോൾ അത് കെനിയൻ തൊഴിലാളികൾക്കെതിരാവാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്. ഇതിനുപുറമെ, സ്റ്റാൻഡേർഡ് ഗേജ് റെയിൽവേയുടെ രണ്ട് സെക്ഷനുകൾ നിർമ്മിക്കാനായി 500 ബില്ല്യൺ ഷില്ലിംഗ് നിക്ഷേപം നടത്താനായി തുറമുഖത്തിൽനിന്നുള്ള വരുമാനമെല്ലാം നേരിട്ട് ചൈനയിലേയ്ക്ക് അയയ്ക്കുകയും ചെയ്യും.
കെനിയൻ സംഭവം ഒറ്റപ്പെട്ടതല്ല. 2017 ഡിസംബറിൽ, ബില്ല്യൺ കണക്കിന് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ശ്രീലങ്കൻ ഗവൺമെന്റിന് തങ്ങളുടെ ഹമ്പാൻടോട്ട തുറമുഖം ചൈനയ്ക്ക് 99 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകേണ്ടിവന്നു. ഇതിലൂടെ തങ്ങളുടെ പ്രതിയോഗിയായ ഇന്ത്യയുടെ തീരത്തുനിന്നും നൂറുകണക്കിന് മൈലുകൾ മാത്രം അകലെയുള്ള ഭൂപ്രദേശത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിച്ചിരിക്കുകയാണ്. നിർണ്ണായകമായ വ്യാപാര-സൈനിക ജലപാതയിലെ തന്ത്രപ്രധാനമായ പ്രദേശമാണിത്. ഇതിനുപുറമെ, 2018 സെപ്തംബറിൽ, വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ സാംബിയയ്ക്ക് കെന്നെത്ത് കൗണ്ട ഇന്റർനാഷണൽ എയർപോർട്ട് ചൈനയ്ക്ക് കൈമാറേണ്ടിവന്നു.
ചൈന എങ്ങിനെയാണ് ഇപ്പോൾ വായ്പകളും സാമ്പത്തിക സഹായങ്ങളും ഉപയോഗിച്ച് ദുർബല രാജ്യങ്ങളെ തങ്ങളുടെ അധീനതയിലാക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇവയെല്ലാം. തങ്ങളുടെ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനായി ഈ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻപോലും ചൈന മടികാണിക്കുന്നില്ല.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top