എഐഡിഎസ്ഒ ജില്ലാ സമ്മേളനങ്ങൾ

dso-ktym.jpg

എഐഡിഎസ്ഒ കോട്ടയം ജില്ലാസമ്മേളനം സഖാവ് ജെയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

Share

കോട്ടയം

നാലാമത് എഐഡിഎസ്ഒ ജില്ലാ സമ്മേളനം ആഗസ്റ്റ് 7 ന് കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തില്‍ നടന്നു. എഐഡിഎസ്ഒ സംസ്ഥാന വൈസ്പ്രസിഡന്റ് സഖാവ് കെ.ബിമല്‍ജി ഉദ്ഘാടനം ചെയ്തു. ജില്ലാകണ്‍വീനര്‍ സഖാവ് എം.കെ. ഷഹസാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് ജയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സഖാവ് മിനി കെ.ഫിലിപ്പ്, എഐഡിവൈഒ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ഇ.വി.പ്രകാശ്, എഐഎംഎസ്എസ് ജില്ലാസെക്രട്ടറി സഖാവ് ആശാരാജ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. എം.കെ.ഷഹസാദ് സംഘടനാ പ്രമേയവും, ആര്‍. മീനാക്ഷി രാഷ്ട്രീയ പ്രമേയവും, യദുകൃഷ്ണന്‍ അണ്വായുധ വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. അനിലബോസ് സ്വാഗതവും ശാലിനി.ജി.എസ് നന്ദിയും പറഞ്ഞു.
സഖാവ് എം.കെ.ഷഹസാദ് (പ്രസിഡന്റ്) അനിലാ ബോസ്, മേധാ സുരേന്ദ്രനാഥ്(വൈസ്പ്രസിഡന്റുമാര്‍), സഖാവ് ആര്‍.മീനാക്ഷി (സെക്രട്ടറി), വി.അരവിന്ദ്, മായാമോള്‍ കെ.പി(ജോ.സെക്രട്ടറിമാര്‍), ശാലിനി ജി.എസ്.(ട്രഷറര്‍), യദുകൃഷ്ണന്‍ (ഓഫീസ് സെക്രട്ടറി) എന്നിവരടക്കം 22 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
എറണാകുളം

എഐഡിഎസ്ഒ എറണാകുളം ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് സഖാവ് ഇ.എൻ.ശാന്തിരാജ് ഉദ്ഘാടനം ചെയ്യുന്നു

എഐഡിഎസ്ഒ എറണാകുളം ജില്ലാസമ്മേളനം സംസ്ഥാന
പ്രസിഡന്റ് സഖാവ് ഇ.എൻ.ശാന്തിരാജ് ഉദ്ഘാടനം ചെയ്യുന്നു

ലാഭകരമല്ലെന്നപേരില്‍ ഒരു പൊതുവിദ്യാലയവും അടച്ചുപൂട്ടരുതെന്ന് എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഇ.എന്‍.ശാന്തിരാജ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എഐഡിഎസ്ഒയുടെ 9-ാം എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം മുളന്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
”നാലായിരത്തോളം സ്‌കൂളുകളെ ആദായകരമല്ലെന്നപേരില്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ആദ്യപടിയായിട്ടാണ് മലാപ്പറമ്പ്, പാലാട്ട് തുടങ്ങി നാലുസ്‌കൂളുകളുടെ മേല്‍ പൂട്ട് വീണത്. ലോകപ്രശസ്തമായ ‘കേരളമോഡല്‍’ വിദ്യാഭ്യാസം നേടാനായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മുടെ നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ നടന്ന പൊതുവിദ്യാലയങ്ങളുടെ സംസ്ഥാപനം വഴിയാണ്. എന്നാലിന്ന് സാമൂഹ്യജീവിതത്തിന്റെ സര്‍വ്വമേഖലകളെയും ജീര്‍ണ്ണിപ്പിക്കുന്ന വിധത്തില്‍ കച്ചവടവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും, സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നു”. അവര്‍ തുടര്‍ന്നുപറഞ്ഞു.മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനില്‍ എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് സഖാവ് കെ.പി.സാല്‍വിന്‍ പതാകയുയര്‍ത്തിക്കൊണ്ടാണ് സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചത്. മുഖ്യരാഷ്ട്രീയപ്രമേയം സഖാവ് നിഖില്‍ സജി തോമസും സംഘടനാ പ്രമേയം സഖാവ് രശ്മി രവിയും അവതരിപ്പിച്ചു. വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നതിനെതിരെയുള്ള പ്രമേയം സഖാവ് അഞ്ജലി സുരേന്ദ്രനും സാംസ്‌കാരികമേഖലയിലെ അപചയത്തിനും മദ്യ-മയക്കുമരുന്നുവിപത്തിനും എതിരെയുള്ള പ്രമേയം സഖാവ് മീര കെ.ജയനും വിദ്യാര്‍ത്ഥികളുടെ യാത്രാകണ്‍സഷന്‍ സംബന്ധിച്ച പ്രമേയം സഖാവ് കെ.അനന്തപത്മനാഭനും അവതരിപ്പിച്ചു. പ്രമേയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രതിനിധി സഖാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ സഖാവ് കെ.പി.സാല്‍വിന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാകണ്‍വീനര്‍ എന്‍.ആര്‍.മോഹന്‍കുമാര്‍, എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.ഒ.സുധീര്‍, സ്ത്രീസുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ, എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റിയംഗം അനിലാ ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രശ്മിരവി(പ്രസിഡന്റ്), അകില്‍മുരളി, സി.ആര്‍. അശ്വതി (വൈസ്പ്രസിഡന്റ്), നിഖില്‍ സജി തോമസ് (സെക്രട്ടറി) നിലീന മോഹന്‍കുമാര്‍(ജോയിന്റ്‌സെക്രട്ടറി) അഞ്ജലി സുരേന്ദ്രന്‍(ട്രഷറര്‍) തുടങ്ങിയവര്‍ ഭാരവാഹികളായി 34 അംഗ ജില്ലാകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

കൊല്ലം

എഐഡിഎസ്ഒ കൊല്ലം ജില്ലാസമ്മേളനം സംസ്ഥാന സെക്രട്ടറി സഖാവ് ബിനുബേബി ഉദ്ഘാടനം ചെയ്യുന്നു

എഐഡിഎസ്ഒ കൊല്ലം ജില്ലാസമ്മേളനം സംസ്ഥാന
സെക്രട്ടറി സഖാവ് ബിനുബേബി ഉദ്ഘാടനം ചെയ്യുന്നു

എഐഡിഎസ്ഒ 7മത് കൊല്ലം ജില്ലാ സമ്മേളനം അഞ്ചല്‍ വിശ്വഭാരതി കോളജില്‍ നടന്നു. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടരുത്, സ്വയംഭരണ കോളജുകളും സ്വകാര്യ സര്‍വ്വകലാശാലകളും വേണ്ട, മദ്യ-മയക്കുമരുന്നു മാഫിയകളെ അമര്‍ച്ച ചെയ്യുക, പാരലല്‍ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ മുദ്യാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംഘടിപ്പിച്ച സമ്മേളനം എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ബിനുബേബി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെയും വിദ്യാര്‍ത്ഥി സമൂഹം ഗൗരവപൂര്‍ണമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാതയിലേക്ക് കടന്നുവരേണ്ടുന്നതിന്റെയും ആവശ്യകത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ജി.എസ്.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എഐഡിഎസ്ഒ ജില്ലാസെക്രട്ടറി മാനവ് ജ്യോതി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം ആര്‍.രാഹുലും സാംസ്‌കാരിക അധഃപതനത്തിനെതിരെ സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം ജെ.മീരയും അവതരിപ്പിച്ചു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് പി.പി.പ്രശാന്ത്കുമാര്‍, എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.ധ്രുവകുമാര്‍, കെ.ശശാങ്കന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബി.എന്‍.ഷബിന്‍ സ്വാഗതവും ആര്‍.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പുതിയ ജില്ലാകമ്മിറ്റിയുടെ പാനല്‍ ദിബിന്‍ ദിനേശ് അവതരിപ്പിച്ചു. 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 80 അംഗ കൗണ്‍സിലും ഉള്‍പ്പെടുന്ന പാനല്‍ ഐകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.
ഭാരവാഹികള്‍: മാനവ് ജ്യോതി(പ്രസിഡന്റ്), ആര്‍.രാഹുല്‍ (വൈസ്പ്രസിഡന്റ്), ആര്‍.ജയകൃഷ്ണന്‍(സെക്രട്ടറി), ബി.എന്‍.ഷബിന്‍, പി.അനുപമ (ജോയിന്റ് സെക്രട്ടറിമാര്‍), ദിബിന്‍ ദിനേശ്(ട്രഷറര്‍), ജെ.മീര(ഓഫീസ് സെക്രട്ടറി).

ആലപ്പുഴ

എഐഡിഎസ്ഒ ആലപ്പുഴ ജില്ലാസമ്മേളനത്തിനുമുന്നോടിയായി നടന്ന വിദ്യാർത്ഥി പ്രകടനം

എഐഡിഎസ്ഒ ആലപ്പുഴ ജില്ലാസമ്മേളനത്തിനുമുന്നോടിയായി നടന്ന വിദ്യാർത്ഥി പ്രകടനം

എഐഡിഎസ്ഒയുടെ ഒന്‍പതാമത് ആലപ്പുഴ ജില്ലാ സമ്മേളനം ആഗസ്റ്റ് 15ന് രാമങ്കരിയില്‍ നടന്നു. രാവിലെ 10.30ന് വേഴപ്രയില്‍ നിന്നും ആരംഭിച്ച പ്രകടനം രാമങ്കരി ജംഗഷനില്‍ എത്തിയപ്പോള്‍ ജില്ലാ പ്രസിഡന്റ് ബി.മായാദേവി പതാകയുയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മാരാമ്പറമ്പ് ഹാളില്‍ നടന്ന പൊതുസമ്മേളനം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയ്‌ക്കെതിരായ പോരാട്ടത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുമ്പോഴും അധ്വാനിച്ചു ജീവിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ സ്വാതന്ത്ര്യം കരഗതമായിട്ടില്ലെന്നും പട്ടിണിയില്‍ നിന്നും ദാരിദ്യത്തില്‍ നിന്നും എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നുമുള്ള മോചനമാണ് നേടിയെടുക്കേണ്ടതെന്നും വിദ്യാര്‍ത്ഥി സംഘാടകര്‍ വിപ്ലവരാഷ്ട്രീയത്തിന്റെ പ്രതിനിധികളാകണമെന്നും അദ്ദേഹം പറഞ്ഞു. എഐഡിഎസ്ഒ സംസ്ഥാനസെക്രട്ടറി ബിനുബേബി മുഖ്യപ്രസംഗം നടത്തി. ‘കേരള നവോത്ഥാനവും പൊതുവിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി നേതാവ് ആര്‍. പാര്‍ത്ഥസാരഥി വര്‍മ്മ പ്രഭാഷണം നടത്തി. എഐഎംഎസ്എസ് ജില്ലാ പ്രസിഡന്റ് സൗഭാഗ്യകുമാരി, എഐഡിവൈഒ ജില്ലാകമ്മിറ്റിയംഗം ബിജു സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് മായാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ബിമല്‍ജി സ്വാഗതവും കുട്ടനാട് മേഖലാ പ്രസിഡന്റ് ജി. ആശാദേവി കൃതഞ്ജതയും പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റിയംഗം എം.കെ.ഷഹസാദ് ഉദ്ഘാടനം ചെയ്തു. കെ.ബിമല്‍ജി, ബി.മായാദേവി എന്നിവരടങ്ങിയ പ്രസീഡിയം യോഗനടപടികള്‍ നിയന്ത്രിച്ചു. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരായ പ്രമേയം എസ്.ഗൗരിയും ലഹരിവിരുദ്ധ പ്രമേയം എസ്.ശ്രീനാഥും വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്രാസൗജന്യം നല്‍കുവാനും മാന്യമായ യാത്ര ഉറപ്പാക്കുവാനും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അഭിരാമി സ്വാമിനാഥനും അവതരിപ്പിച്ചു. പ്രമേയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രതിനിധി സഖാക്കള്‍ സംസാരിച്ചു.
ഇ.എന്‍. ശാന്തിരാജ് സമാപനസന്ദേശം നല്‍കിക്കൊണ്ട് പ്രസംഗിച്ചു. എസ്.ശില്പ കൃതഞ്ജത പറഞ്ഞു.
അപര്‍ണ ആര്‍.(പ്രസിഡന്റ്), ജി.ആശാദേവി, ഗോവിന്ദ് ശശി, നവീന്‍ ഉദയകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്.ശില്പ (സെക്രട്ടറി), ആനന്ദ് എസ്.ലാല്‍, ബി.അഭിമോന്‍, എസ്.അഖില്‍മോന്‍ (ജോയിന്റ് സെക്രട്ടറിമാര്‍, വി.പി.വിദ്യ(ട്രഷറര്‍) എന്നിവരടങ്ങിയ ഇരുപത്തിമൂന്നംഗ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഇരുപത്തിമൂന്നംഗ കൗണ്‍സിലും ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.

Share this post

scroll to top