എഐഡിവൈഒയുടെ ആഭിമുഖ്യത്തിൽ ജില്ലാ യുവജനസമ്മേളനങ്ങൾ

dyo-ekm-nkb-1.jpg

എഐഡിവൈഒ ആലപ്പുഴ ജില്ലാസമ്മേളനം സംസ്ഥാനസെക്രട്ടറി സഖാവ് എൻ.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു

Share

ആലപ്പുഴ

ആഗസ്റ്റ് 21 ന് അമ്പലപ്പുഴ നീർക്കുന്നം എൻഎസ്എസ് ഹാളിൽ ആലപ്പുഴ ജില്ലാ സമ്മേളനം എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് സഖാവ് ആർ.പാർത്ഥസാരഥി വർമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് എൻ.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. സഖാക്കൾ കെ.ആർ.ശശി, ടി.ആർ.രാജിമോൾ എന്നിവർ പ്രസംഗിച്ചു.
സഖാവ് എൻ.ആർ.അജയകുമാർ(പ്രസിഡന്റ്), കെ.ബിമൽജി, ബിജുസേവ്യർ, കെ.എ.വിനോദ്(വൈസ്പ്രസിഡന്റ്‌സ്), ടി.ആർ.രാജിമോൾ (സെക്രട്ടറി), പ്രവീൺകുമാർ, മൈന ഗോപിനാഥ്, റ്റി.ഷിജിൻ (ജോ.സെക്ര), സി.ഹണി(ട്രഷറർ) ആയിട്ടുള്ള 15 അംഗ ജില്ലാകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

കോട്ടയം

എഐഡിവൈഒ കോട്ടയം ജില്ലാ സമ്മേളനം എസ്‌യുസിഐ(സി) കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

എഐഡിവൈഒ കോട്ടയം ജില്ലാ സമ്മേളനം എസ്‌യുസിഐ(സി) കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

2-ാമത് എഐഡിവൈഒ ജില്ലാ സമ്മേളനം കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ നടന്നു. എസ്‌യുസിഐ(സി)ജില്ലാ സെക്രട്ടറി സഖാവ് ജയ്‌സൺ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജിഹാദികളെ പ്രണയിക്കരുത് എന്ന നിലയിൽവരെ സംഘപരിവാർ ശക്തികൾ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യുവാക്കളെ വിപ്ലവകരമായി സംഘടിപ്പിക്കുവാൻ സാധിക്കണം. മോദി ഭരണത്തിൻ കീഴിൽ പ്രതിലോമ ആശയങ്ങൾ രാജ്യമെമ്പാടും ശക്തിപ്പെടുന്നത് തടയിടുവാനുള്ള മാർഗ്ഗം കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ യുവാക്കളിലെത്തിക്കുക എന്നതാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു. എഐഡിവൈഒ ജില്ലാ സെക്രട്ടറി ഇ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് ടി.കെ.സുധീർകുമാർ സമാപന സന്ദേശം നൽകി.
എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് ആശാരാജ്, എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി സഖാവ് ആർ.മീനാക്ഷി എന്നിവർ ആശംസാപ്രസംഗം നടത്തി. ദളിത് ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുവാൻ നടപടിയെടുക്കുക, ഓൺലൈൻ മദ്യവ്യാപാര നീക്കങ്ങൾ പിൻവലിക്കുക, തെരുവ് നായകളിൽ നിന്നും ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
സഖാവ് രജിതാ ജയറാം(പ്രസിഡന്റ്), സഖാവ് അനിലബോസ് (സെക്രട്ടറി), സഖാക്കൾ കെ.സജി, ബിനോയ് പി.ജോണി, ശ്രീകാന്ത് വേണുഗോപാൽ(വൈസ് പ്രസിഡന്റ്‌സ്), അരവിന്ദ്, സി.ആർ.രാജേഷ്, പ്രശാന്ത് വിജയൻ(സെക്രട്ടേറിയറ്റ്), എ.ജി.വിശ്വനാഥ്(ട്രഷറർ) ആയിട്ടുള്ള 27 അംഗ ജില്ലാകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
സമ്മേളനാനന്തരം ദളിത് ജനവിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് നഗരത്തിൽ പ്രകടനവും യോഗവും നടത്തി.

 
എറണാകുളം

എഐഡിവൈഒ  എറണാകുളം ജില്ലാസമ്മേളനത്തിനുമുന്നോടിയായി  അയ്യപ്പൻകാവ് ജംഗ്ഷനിൽ നടന്ന പതാകയുയർത്തൽ

എഐഡിവൈഒ എറണാകുളം ജില്ലാസമ്മേളനത്തിനുമുന്നോടിയായി
അയ്യപ്പൻകാവ് ജംഗ്ഷനിൽ നടന്ന പതാകയുയർത്തൽ

ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ (എഐഡിവൈഒ)ന്റെ നേതൃത്വത്തിൽ 2-ാമത് എറണാകുളം ജില്ലാ യുവജനസമ്മേളനം സംഘടിപ്പിച്ചു. എറണാകുളം അയ്യപ്പൻകാവിൽ നടന്ന യുവജനസമ്മേളനം സംസ്ഥാനപ്രസിഡന്റ് ടി.കെ.സുധീർകുമാർ ഉദ്ഘാടനം ചെയ്തു.
”ഒളിമ്പിക്‌സിലെ നമ്മുടെ നാടിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം രാജ്യത്തെ യുവജനതയുടെ അവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്. പശുവിന്റെയും പട്ടിയുടെയും അവകാശത്തെക്കുറിച്ച് സംസാരിക്കുകയും നാടിന്റെ പൗരാണിക പാരമ്പര്യത്തെപ്പറ്റി മിഥ്യാഭിമാനബോധം വച്ചുപുലർത്തുകയും ചെയ്യുന്ന ഭരണാധികാരികൾ, ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും മധ്യത്തിലേയ്ക്ക് ജനിച്ചുവീഴുന്ന കുട്ടികളെ പുഴുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. ആധുനിക-പരിഷ്‌കൃതസമൂഹത്തെയും ജീവിതത്തെയും തിരിച്ചറിയാനാകാതെ ജാതിയും മതവും പറഞ്ഞും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായും പ്രാകൃതഗോത്രാചാരങ്ങളുടെ മധ്യത്തിൽ ജീവിക്കുന്ന ഒരു കൂട്ടമാക്കി ഈ നാട്ടിലെ യുവതലമുറയെ പരുവപ്പെടുത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. സാമൂഹ്യതിന്മകൾക്കെതിരെ ജനാധിപത്യബോധമുൾക്കൊണ്ട് പോരാട്ടം നയിക്കുവാൻ യുവാക്കൾ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്” അദ്ദേഹം തുടർന്നുപറഞ്ഞു.
ജില്ലാപ്രസിഡന്റ് പി.പി.അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി എൻ.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. സംഘപരിവാറിന്റെ നേതൃത്വത്തിൽ ദളിത്-ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ യുവജന പ്രതിരോധനിര വളർന്നുവരികയാണെന്നും നാടിന്റെ വിമോചനപോരാട്ടങ്ങളെ തള്ളിപ്പറഞ്ഞവർ ഇന്ന് ദേശസ്‌നേഹികളായി അവതരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎൻഎ ഹീറോ വക്കം അബ്ദുൾഖാദറിനെപ്പോലെയുള്ള ധീരരക്തസാക്ഷികളുടെ പാരമ്പര്യത്തെ തള്ളിപ്പറയുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എഐഡിഎസ്ഒ ജില്ലാപ്രസിഡന്റ് രശ്മിരവി, എഐഡിവൈഒ ജില്ലാനേതാക്കളായ ജോണി ജോസഫ്, ടി.സി.രാജമ്മ, മീര കെ.ജയൻ, ബാലമുരളി തുടങ്ങിയവർ പ്രസംഗിച്ചു.
കെ.ഒ.സുധീർ (പ്രസിഡന്റ്), എം.കെ.ഉഷ, എം.ആർ.രാജീവൻ, എം.വി.വിജയകുമാർ, ബിനു എൻ.ആർ.(വൈസ്പ്രസിഡന്റുമാർ), കെ.പി.സാൽവിൻ (സെക്രട്ടറി), കെ.വി.സന്തോഷ്, പി.ഡി.സിജു, പി.വി.രജീഷ് (ജോയിന്റ് സെക്രട്ടറിമാർ) അജിതാ വർഗ്ഗീസ് (ട്രഷർ)എന്നിവർ ഭാരവാഹികളായി 38 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

തൃശ്ശൂർ

കൊടുങ്ങല്ലൂർ, ടികെഎസ്പുരം കെപിഎം യുപി സ്‌കൂൾ ഹാളിൽ ആഗസ്റ്റ് 14 ന്, സഖാവ് എം.പ്രദീപന്റെ അദ്ധ്യക്ഷതയിൽ തൃശൂർ ജില്ലാ സമ്മേളനം നടന്നു. എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് ടി.കെ.സുധീർകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് പി.എസ് ബാബു പ്രസംഗിച്ചു.
വൈകിട്ട് 5 മണിക്ക് മേത്തല ഫീനിക്‌സ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ സഖാവ് എ.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എഐഡിവൈഒ അഖിലേന്ത്യാ കൗൺസിലംഗം സഖാവ് പി.പി.പ്രശാന്ത്കുമാർ മുഖ്യപ്രസംഗം നടത്തി. സഖാക്കൾ പിഎസ്.ബാബു, എ.വി.ബെന്നി, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
സഖാക്കൾ എ.എം.സുരേഷ് (പ്രസിഡന്റ്), കെ.വി.വിനോദ്, പി.കെ.ഷിബു, വിനോദ് ചാവക്കാട് (വൈസ് പ്രസിഡന്റ്‌സ്), സ.എ.വി.ബെന്നി (സെക്രട്ടറി) , ടി.കെ.ധർമ്മജൻ, കെ.വി.രാജീവൻ (ജോ.സെക്രട്ടറിമാർ), സ.നന്ദഗോപൻ(ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Share this post

scroll to top