എഐഡിഎസ്ഒ സംഘടിപ്പിക്കുന്ന 9-ാമത് സംസ്ഥാന വിദ്യാർത്ഥി സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു.

Spread our news by sharing in social media

‘save education, save culture’ എന്ന മുദ്യാവാക്യമുയർത്തിക്കൊണ്ട് ഒക്‌ടോബർ 7,8,9 തീയതികളിൽ എഐഡിഎസ്ഒ കൊല്ലത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാർത്ഥി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കൊല്ലം ശ്രീകണ്ഠൻ നായർ സ്മാരക ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണ സമ്മേളനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടത് സാമൂഹ്യ ആവശ്യകതയാണെന്നും കേരളീയ പൊതുസമൂഹത്തിൽ മതേതരബോധം വളർന്നുവന്നതിൽ പൊതുവിദ്യാലയങ്ങളുടെ പങ്ക് നിർണായകമാണെന്നും അതിനാൽ പൊതുസമൂഹത്തിന്റെ കൂട്ടായ ഇടപെടലുകളിലൂടെ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഇ.എൻ.ശാന്തിരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനുബേബി വിഷയാവതരണം നടത്തി. കേരളശബ്ദം മാനേജിങ് എഡിറ്റർ ബി.എ.രാജാകൃഷ്ണൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് ടെന്നിസൺ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ജി.എസ്.പത്മകുമാർ, ജനകീയ പ്രതിരോധസമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഒ.മാത്യു പണിക്കർ, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി ഷൈല കെ. ജോൺ എന്നിവർ പ്രസംഗിച്ചു. എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് മാനവ് ജ്യോതി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് രാഹുൽ ആർ.നന്ദിയും രേഖപ്പെടുത്തി. സ്വാഗതസംഘത്തിന്റെ പാനൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ഡി.സന്തോഷ് അവതരിപ്പിച്ചു.
കുരീപ്പുഴ ശ്രീകുമാർ, ബി.എ.രാജാകൃഷ്ണൻ എന്നിവർ രക്ഷാധികാരികളും എ.ജെയിംസ് പ്രസിഡന്റും ടെന്നിസൺ വൈസ് പ്രസിഡൻറും മാനവ് ജ്യോതി സെക്രട്ടറിയുമായി 60 അംഗ സ്വാഗതസംഘത്തിന് സമ്മേളനം രൂപം നൽകി.

Share this