ഐഎൻപിഎ ആലപ്പുഴ ജില്ലാ കൺവൻഷൻ


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
inpa-alpy-dr.jpg
Share

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക, സ്ഥിരം തൊഴിലും വരുമാനവുമില്ലാത്തവരുടെ മുഴുവൻ ബാധ്യതയും സർക്കാർ ഏറ്റെടുത്ത് കടക്കെണിയിൽനിന്നും ആത്മഹത്യയിൽനിന്നും രക്ഷിക്കുക, ജപ്തി -നിയമ നടപടികൾ അവസാനിപ്പിക്കുക എന്നീ ഡിമാന്റുകളുന്നയിച്ചുകൊണ്ട് ഐഎൻപിഎ ആലപ്പുഴ ജില്ലാകമ്മിറ്റി, ജൂലൈ 1 ന് നരസിംഹപുരം ആഡിറ്റോറിയത്തിൽ ജില്ലാകൺവൻഷൻ സംഘടിപ്പിച്ചു. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 900 കോടിയുടെ പദ്ധതിയിൽ പാവപ്പെട്ടവരെ ഉൾപ്പെടുത്താത്തതും മാനേജ്‌മെന്റ് ക്വാട്ടയിൽ പഠിച്ച നഴ്‌സുമാരൊഴികെയുള്ളവരെ പരിഗണിക്കാത്തതും പ്രതിഷേധാർഹമാണെന്ന് കൺവൻഷൻ വിലയിരുത്തി. ഐഎൻപിഎ സംസ്ഥാനപ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്പയുടെ ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കും വരെ പ്രക്ഷോഭരംഗത്ത് അടിയുറച്ചുനിൽക്കാൻ അദ്ദേഹം വായ്പയെടുത്തവരോടഭ്യർത്ഥിച്ചു. പൊതുഖജനാവിൽനിന്നും പണം ചിലവഴിക്കുമ്പോൾ സമൂഹത്തിലെ ഏറ്റവും അർഹതപ്പെട്ടവർക്ക് അതിന്റെ നേട്ടം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ജനാധിപത്യ ഗവൺമെന്റുകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പുതിയ പദ്ധതിയിലെ അപാകതകളെ തുറന്നുകാട്ടിക്കൊണ്ട് സംസ്ഥാന സെക്രട്ടറി എസ്.മിനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.കെ.ഹരിപ്രസാദ്, കെ.ശിവൻകുട്ടി, സി.വി.പീതാംബരൻ, മാവേലിക്കര പുഷ്പരാജ്, ജയമ്മ, എം.എ.ബിന്ദു, ടി.മുരളി എന്നിവർ സംസാരിച്ചു. ഐഎൻപിഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നന്ദനൻ വലിയപറമ്പിൽ അധ്യക്ഷത വഹിച്ച കൺവൻഷനിൽ ജില്ലാ സെക്രട്ടറി കെ.ജെ.ഷീല സ്വാഗതവും ടി.ആർ.രാജിമോൾ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ വായ്പയ്ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 60 ശതമാനം തിരിച്ചടവ് ഇളവിനോടൊപ്പം 40 ശതമാനം കേന്ദ്രസർക്കാർ അനുവദിച്ച് വിദ്യാഭ്യാസ വായ്പാക്കെണിയിൽപ്പെട്ടിരിക്കുന്നവരെ ആത്മഹത്യയിൽനിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വ്യക്തിഗത നിവേദനം രജിസ്റ്റർ ചെയ്ത് അയയ്ക്കുന്നതിന്റെ ഭാഗമായി ഐഎൻപിഎ കുട്ടനാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച രക്ഷിതാക്കളുടെ കൂട്ടായ്മ ഐഎൻപിഎ ജില്ലാ പ്രസിഡന്റ് നന്ദനൻ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ബിജു സേവ്യർ അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(സി) ലോക്കൽ സെക്രട്ടറി സഖാവ് പി.ആർ.സതീശൻ ഐഎൻപിഎ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് തിലകമ്മ, ഗണേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ബാബു ദേവസ്യ, കെ.എം.മാത്യു, യോഹന്നാൻ ചാക്കോ, പ്രസന്ന, തങ്കമ്മ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

 

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top