കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ മാർച്ച്

Spread our news by sharing in social media

കീഴാറ്റൂർ വയൽകിളി സമര സമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും നേതൃത്വത്തിൽ ഡിസംബർ 30ന് വയൽ പിടിച്ചെടുക്കൽ മാർച്ച് നടന്നു. കീഴാറ്റൂർ വയൽ കർഷകർക്ക് അവകാശപ്പെട്ടതാണെന്നും ഒരു കോർപറേറ്റുകൾക്കും വിട്ടുകൊടുക്കില്ലെന്നും പ്രതിജ്ഞ ചെയ്തുകൊണ്ട് വയൽ പിടിച്ചെടുത്ത് ബാനർ കെട്ടി. വയലിന് സമീപം നടന്ന പൊതുസമ്മേളനം കണ്ടങ്കാളി സമര നേതാവ് പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വയൽകിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ, സി.ആർ.നീലകണ്ഠൻ, ആർഎംപിഐ നേതാവ് കെ.കെ.രമ, എസ്‌യുസിഐ(സി) കണ്ണൂർ ജില്ലാകമ്മിറ്റിയംഗം അഡ്വ.പി.സി.വിവേക്, ദേശീയ പാത ആക്ഷൻ കൗൺസിൽ കണ്ണൂർ ജില്ലാ കൺവീനർ അനൂപ് ജോൺ, വെൽഫെയർ പാർട്ടി ജില്ലാപ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ, സുനിൽ കുമാർ, നോബിൾ പൈകട, നിശാന്ത് പരിയാരം, വിവിധ രാഷ്ട്രീയ-സാമൂഹ്യ-പരിസ്ഥിതി സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.

Share this