കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്‌ലെറ്റുകൾ തുറക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്മാറണം

സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ നിത്യേന വന്നുപോകുന്ന കെസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ ഔട് ലെറ്റുകള്‍ ആരംഭിക്കാനുള്ള നീക്കം തികഞ്ഞ ജനദ്രോഹമാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറും. വിദ്യാര്‍ത്ഥികളും യാത്രക്കാരും ജീവനക്കാരുമടക്കം മദ്യപാനശീലത്തിലേയ്ക്ക് നയിക്കപ്പെടും. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ യാത്രക്കാരുടെ സുരക്ഷിതത്വം ഇല്ലാതെയാക്കപ്പെടും. ഫലത്തില്‍ കെഎസ്ആര്‍സിയുടെ തകര്‍ച്ചയ്ക്ക് ഈ നീക്കം ഇടവരുത്തും. മദ്യപാനശീലം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുവാന്‍ ഇടയാക്കുന്ന സാഹചര്യത്തി ല്‍ എല്ലാമദ്യശാലകളും ഉടന്‍ അടച്ചുപൂട്ടി ജനങ്ങളെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കണം.
മദ്യനിരോധന സമിതിയും മദ്യവിരുദ്ധ ജനകീയ സമരസമിതിയും സംയുക്തമായി കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നടത്തിയ പ്രതിഷേധ ധർണ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഫാദർ വർഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് തോമസ് കെ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.പ്രൊഫ.സി.മാമച്ചൻ, മദ്യവിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കൺവീനർ മിനി കെ.ഫിലിപ്പ്, പ്രൊഫ.പി.എൻ.തങ്കച്ചൻ, ഇ.വി.പ്രകാശ്, പി.ജി ശാമുവൽ, റോയ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp