ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലന്റെ 2-ാം ചരമ വാർഷികം ആചരിച്ചു

Laha-Anusmaranam-Chengara-2.jpeg
Share

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലന്റെ 2-ാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സമരഭൂമിയിലെ അംബേദ്കർ മാതൃകാ ഗ്രാമത്തിൽ നടത്തിയ സമ്മേളനം മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഭൂരഹിതരായ ജനതയ്ക്കായി പോരാട്ടത്തിന്റെ ജ്വാലയേന്തിയ മഹാനാണ് ളാഹ ഗോപാലൻ എന്ന് അദ്ദേഹം പറഞ്ഞു. ധീരോദാത്തമായ പ്രക്ഷോഭങ്ങൾ നേടിത്തന്ന അവകാശങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്. അടിച്ചമർത്തിയും ഫീസ് ഈടാക്കിയും പ്രതിഷേധ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം ഭരണാധികാരികൾ നടത്തുകയാണ്. ഇതിനെതിരെ അയ്യൻകാളിയുടെയും ളാഹ ഗോപാലന്റെയും പാത പിന്തുടർന്ന് കൂടുതൽ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോ കണം എന്ന് അദ്ദേഹം പറഞ്ഞു.
എസ്‌‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകനായ ഡോ.കെ.ടി.റജികുമാർ, കെ റെയിൽ വിരുദ്ധ സമിതി കോട്ടയം ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, പരിസ്ഥിതി പ്രവർത്തകൻ റജി മലയാലപ്പുഴ, ചെങ്ങറ ഭൂസമര സഹായ സമിതി അംഗം ബിനു ബേബി, ജനകീയ പ്രതിരോധ സമിതി ജില്ലാ നേതാവ് കെ.ജി.അനിൽകുമാർ, എസ്.രാധാമണി, എസ്‌വിഎസ്‌വി സംസ്ഥാന രക്ഷാധികാരികളായ മാണികുളം അച്യുതൻ, അജികുമാർ കറ്റാനം, മുതിർന്ന സമരപ്രവർത്തകൻ അരവിന്ദാക്ഷൻ, എ സ്‌വിഎസ്‌വി വൈസ് പ്രസിഡന്റ് പുഷ്പ മറൂർ, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ കല്ലേലി, ട്രഷറർ പി.കെ.ബാബു, ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top