തിരുവോണ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയിൽ വിരുദ്ധ സമിതിയുടെ ഉപവാസ സമരം

K-Rail-Onam-Upavasam-4.jpg
Share

വിനാശ പദ്ധതി കെ റെയില്‍ സില്‍വര്‍ലൈന്‍ പിന്‍വലിച്ച് ഉത്തരവിറക്കുക, സമരക്കാര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, പോലീ സ് അതിക്രമത്തിനിര യായിട്ടുള്ള എല്ലാവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവോണദിനത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസസമരം നടത്തി.
ഉപവാസസമരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന് യോജിക്കാത്ത കെ റയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുമതി നൽകിയാൽ പോലും പദ്ധതി കേരളത്തിൽ നടപ്പിലാക്കരുത്. പാരിസ്ഥിതികമായും സാമൂഹ്യമായും സാമ്പത്തികമായും വൻ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ പദ്ധതി ഏത് അനുമതി നേടിയാലും കേരളത്തിൽ അനുവദിക്കില്ല. വിട്ടുവീഴ്ചയില്ലാത്ത സമരവുമായി മുന്നോട്ടു പോകുന്ന ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ട് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാത കടന്നുപോകുന്ന കാസറഗോഡ് മുതൽ തിരുവനന്തപുരം വരയുള്ള എല്ലാ ജില്ലകളിലെയും വനിതകൾ ഉൾപ്പെടെ നൂറുകണക്കിനു പ്രധിനിധികൾ ഉപവാസ സമരത്തിൽ പങ്കെടുക്കുത്തു. സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം സമരത്തിന്റെ നേതാവ് ഫാദർ യൂജിൻ പെരേര മുഖ്യപ്രഭാഷണം നടത്തി. എം.വിന്‍സെന്റ് എംഎൽഎ, ഡോ.കെ.ജി.താര, ഷിബു ബേബി ജോൺ (മുൻ മന്ത്രി), ജോസഫ് സി.മാത്യു, അഡ്വ. സുരേ ഷ് കുമാർ (ബിജെപി), ജോസഫ് എം.പുതുശ്ശേരി (മുൻ എംഎൽഎ), അഡ്വ.എ.എൻ. രാജൻബാബു(മുൻഎംഎൽഎ), ഡോ.എം.പി.മത്തായി, പി.ടി.ജോൺ, ആർ.കുമാർ (എസ്‌യുസിഐ(സി)), ഷബീർ ആസാദ് (എസ്‌ഡിപിഐ), ഗ്ലേവിയസ് അലക്സാണ്ടർ (സ്വരാജ് ഇന്ത്യ പാർട്ടി), ഫാത്തിമ അബ്ബാസ്(വെൽഫെയർ പാർട്ടി), എസ്.രാജീവൻ, കെ.ശൈവപ്രസാദ്, അഡ്വ.ജോൺ ജോസഫ്, വി.ജെ. ലാലി, ജോൺ പെരുവന്താനം, എം.ഷാജർഖാൻ, രാമചന്ദ്രൻ വരപ്രത്ത് (കോഴിക്കോട്), ബാബു കുട്ടൻചിറ (കോട്ടയം), എ.പി.ബദറുദ്ദീൻ(കണ്ണൂർ), മൻസൂർ അലി(മലപ്പുറം), സിന്ധു ജയിംസ് (ആലപ്പുഴ), ശിവദാസ് മഠത്തിൽ (തൃശ്ശൂർ), വിനു കുര്യാക്കോസ് (എറണാകുളം), മുരുകേഷ് നടക്കൽ (പത്തനംതിട്ട), എ.ജെയിംസ് (കൊല്ലം), രാമചന്ദ്രൻ കരവാരം (തിരുവനന്തപുരം), എൻ.എം സലീം (കാസർഗോഡ് ), ഷൈല കെ ജോൺ, ചന്ദ്രാംഗദൻ മാടായി, മാരിയ അബു, എ.ഷൈജു, നസീറ സുലൈമാൻ, ശരണ്യ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top