‘പ്രളയാനന്തര കേരളം’ പ്രഭാഷണം സംഘടിപ്പിച്ചു

Spread our news by sharing in social media

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ കുണ്ടറ ലോക്കൽകമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും കുണ്ടറയിലെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവസാന്നിദ്ധ്യവുമായിരുന്ന സഖാവ് ജി.രവീന്ദ്രന്റെ ഏഴാം അനുസ്മരണ സമ്മേളനം കുണ്ടറ വ്യാപാരഭവനിൽ ജൂലൈ 14ന് ജി.രവീന്ദ്രൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി. അനുസ്മരണത്തിന്റെ ഭാഗമായി, ഗാഡ്ഗിൽ കമ്മിറ്റിയംഗമായിരുന്ന പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.വി.എസ്.വിജയൻ ‘പ്രളയവും പ്രളയാനന്തര സാഹചര്യവും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഗാഡ്ഗിൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതിലൂടെ കേരളം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ അശക്തമായിരിക്കുകയാണെന്നും കഴിഞ്ഞ വർഷം സംഭവിച്ച പ്രളയക്കെടുതിയിൽനിന്ന് ഈ നാട് ഇതുവരെ കരകയറിയിട്ടില്ലെന്നും ഭരണാധികാരികൾ യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നും ഡോ.വി.എസ്.വിജയൻ ചൂണ്ടിക്കാട്ടി. സമിതി പ്രസിഡന്റ് എ.ജയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ഗീവർഗ്ഗീസ് തരകൻ, കെ.ഒ.മാത്യു പണിക്കർ, ഡോ.പി.എസ്.ബാബു, ഷൈല കെ.ജോൺ, വൈ.റോബർട്ട്, ബി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Share this