വിദ്യാർത്ഥി രാഷ്ട്രീയ നിരോധനം: എഐഡിഎസ്ഒ പ്രതിഷേധിച്ചു


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
Students-Politices-AIDSO-AMB.jpg

വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധനത്തിനെതിരെ എഐഡിഎസ്ഒ അമ്പലപ്പുഴയില്‍ നടത്തിയ പ്രകടനം

Share

കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിനും സമരങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണെന്ന് എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥിരാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കോടതി വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് ആൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ(എഐഡിഎസ്ഒ) ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവർത്തനമില്ലാത്ത കലാലയങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങളും മദ്യ-മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനവുമാണ് നടക്കുന്നത്. ജിഷ്ണു പ്രണോയിയുടെ കൊലപാതകത്തിന് ശേഷം കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് രക്ഷിതാക്കൾ പോലും ചിന്തിക്കുന്ന അവസരത്തിലാണ് ഈ വിധിയെന്നത് നിർഭാഗ്യകരമാണ്. വിദ്യാഭ്യാസക്കച്ചവടവും സ്വതന്ത്രചിന്തയ്ക്കും യുക്തിബോധത്തിനും മേലുള്ള ആക്രമണങ്ങളും ശക്തമായിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നിശബ്ദരാകുവാൻ കഴിയില്ല. സ്വാതന്ത്ര്യസമരകാലഘട്ടം മുതലുള്ള ഇന്ത്യൻ കലാലയങ്ങളുടെയും വിദ്യാർത്ഥികളുടെയും ചരിത്രം അതനുവദിക്കില്ല- പി.കെ.പ്രഭാഷ് അഭിപ്രായപ്പെട്ടു.

എഐഡിഎസ്ഒ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ.അപർണ അധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി എസ്.ശില്പ, ഗോവിന്ദ് ശശി, ആർ.ജതിൻ, നൈതിക രാജ്, വി.പി.വിദ്യ എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നാരംഭിച്ച പ്രകടനത്തിന് സി.ഒ.ആദിത്യൻ, വി.പി.വിശാഖ്, പി.ഉദേഷ്, അപർണ അനിൽ, ശ്രുതി സുഭാഷ് എന്നിവർ നേതൃത്വം നൽകി.
കോട്ടയം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് സഖാവ് എം.കെ.ഷഹസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സഖാവ് ആർ.മീനാക്ഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മേധ സുരേന്ദ്രനാഥ്, ട്രഷറർ ശാലിനി ജി.എസ്. എഐഡിവൈഒ സംസ്ഥാന കമ്മിറ്റി അംഗം വി.അരവിന്ദ് തുടങ്ങയവർ പ്രസംഗിച്ചു.
ആലപ്പുഴ എസ്.ഡി കോളെജിൽ നടന്ന യോഗം എഐഡിഎസ്ഒ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ.അപർണ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ.പി.നൈതികാരാജ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് യൂണിറ്റ് ഭാരവാഹികളായ ശ്രുതി സുഭാഷ്, രോഹിത് എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.പി.വിദ്യ മുഖ്യപ്രസംഗം നടത്തി.

എ.ഐ.ഡി.എസ്.ഒ കൊടുങ്ങല്ലൂർ മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്തപ്പുരയിൽ പ്രതിഷേധ യോഗം നടന്നു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് ആർ.അപർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സഖാവ് സുകന്യകുമാർ അദ്ധ്യക്ഷത വഹിച്ചു. സഖാക്കൾ ടി.ആർ.രാധിക, സൂര്യഗായത്രി, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top