ശാസ്ത്രീയവും ഫലപ്രദവുമായ നടപടികളിലൂടെ പേപ്പട്ടി പ്രശ്‌നം പരിഹരിക്കുക – മെഡിക്കൽ സർവ്വീസ് സെന്റർ

Share

പേവിഷബാധയേറ്റ് ഈ വർഷം മാത്രം കേരളത്തിൽ മരിച്ചത് 21 പേരാണ്. ജനങ്ങളിൽ വലിയ പരിഭ്രാന്തിയാണ് തുടരെ തുടരെയുള്ള മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ശാസ്ത്രീയവും ഫലപ്രദവുമായ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
തെരുവ് പട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നതാണ് പ്രശ്നങ്ങളുടെ മൂലകാരണം. വന്ധ്യംകരണ ശ്രമങ്ങളൊന്നും വിജയിച്ചില്ല എന്നാണല്ലോ ഇതിനർത്ഥം. വൈറസ് വാഹകരായി പ്രവർത്തിക്കുന്ന തെരുവ് പട്ടികളുടെ വർദ്ധനവ് മനുഷ്യനിലേക്ക് റാബീസ് സംക്രമിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തെരുവ് പട്ടികളും വളർത്ത് മൃഗങ്ങളും ഇടപഴകി ജീവിക്കുന്ന ഇടങ്ങളിൽ വളർത്ത് മൃഗങ്ങളിലും പേവിഷബാധയുണ്ടാവുന്നു. ഇത് മനുഷ്യരിലേക്ക് പകരാനുള്ള എളുപ്പ വഴി തുറക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ നടപ്പിലാക്കണമെന്നും കൂടുതൽ ഉചിതമായ നടപടികൾക്കായുള്ള പരിശ്രമങ്ങൾ നടത്തണമെന്നും മെഡിക്കല്‍ സര്‍വ്വീസ് സെന്റര്‍ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു. തെരുവ് പട്ടികളെ തെരുവുകളിൽ നിന്ന് മാറ്റാനുള്ള അടിയന്തര നടപടി സ്വീകരിക്കുക, പേവിഷബാധയ്ക്കുള്ള ചികിത്സ പഞ്ചായത്ത് തലത്തിൽ അടക്കം ലഭ്യമാണെന്ന് ഉറപ്പാക്കുക, മൃഗങ്ങളുടെ കടിയേറ്റാൽ നൽകേണ്ട പ്രാഥമിക ചികിത്സയെ സംബന്ധിച്ച ബോധവൽക്കരണം നടത്തുക.

Share this post

scroll to top