കെ റയില്‍ വിരുദ്ധ സമരം: കാട്ടിലപ്പീടികയിലെ സത്യാഗ്രഹം 1000 ദിനങ്ങള്‍ പിന്നിട്ടു

K-Rail-CLT-3.jpg
Share

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് ജില്ലയിലെ കാട്ടിലപ്പീടികയിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹം ആയിരം ദിനങ്ങൾ പിന്നിട്ടു. ജൂലൈ 6ന് കാട്ടിലപ്പീടികയിൽ നടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
സമിതി സംസ്ഥാന വൈസ് ചെയർമാൻ ടി.ടി.ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തി. മുൻ എംൽഎ ജോസഫ് എം.പുതുശ്ശേരി, അഡ്വ. പ്രവീൺ കുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. സി.ആർ.നീലകണ്ഠൻ, കെ റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ, വിജയരാഘവൻ ചേലിയ, സമിതി വൈസ് ചെയർമാൻ മുസ്തഫ ഒലിവ്, കൺവീനർ മൂസക്കോയ, നസീർ ന്യൂജല്ല, പ്രവീൺ ചെറുവത്ത്, സുനീഷ് കീഴാരി, മുഹമ്മദ് ഫാറൂഖ്, പി.കെ.ഷിജു, ടി.എം.ഉബൈബ്, നസീർ ചേവുമ്പുരക്കൽ, ബാബു ചെറുവത്ത്, ഷാലു തോട്ടോളി എന്നിവർ പ്രസംഗിച്ചു.
സിൽവർ ലൈൻ പദ്ധതി പിൻവലിക്കും വരെ ശക്തമായ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കാട്ടിലപ്പീടികയില്‍ നടന്ന സംസ്ഥാന സമിതി യോഗം പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനത്തിൽ ക്വിറ്റ് കെ റെയിൽ ദിനാചരണവും ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ കെ റെയിലിൽ നിന്ന് കേരളത്തിന് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി ഫ്രീഡം ഫ്രം കെ റെയിൽ ദിനാചരണവും നടത്തും. കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ഉത്തരവിറക്കിയ ആഗസ്റ്റ് 18ന്റെ വാർഷിക ദിനത്തിൽ സമരസമിതി സംസ്ഥാന വ്യാപകമായി കരിദിനാചരണം നടത്തും. കോട്ടയം ജില്ലയിലെ മാടപ്പള്ളി സമരപ്പന്തലിൽ 500 ദിവസം പൂർത്തിയാക്കുന്ന സെപ്റ്റംബർ ഒന്നിന് സമര സംഗമം നടത്താനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

Share this post

scroll to top