കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ കഴിഞ്ഞ സാമ്പത്തിക വർഷമെത്തിയത് 6,71,461 കോടി രൂപ. 2020-21 വർഷം കേന്ദ്രത്തിന് 4,53,812 കോടിയും സംസ്ഥാന സർക്കാരുകൾക്ക് 2,17,650 കോടിയും വരുമാനം ലഭിച്ചു. 2019-20 കാലത്ത് ഇത് യഥാക്രമം 3,34,315 കോടി, 2,21,056 കോടി എന്നിങ്ങനെയായിരുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭവും മുൻവർഷത്തെക്കാൾ എട്ടിരട്ടിയോളം കൂടി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(21,836 കോടി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(19,042 കോടി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(10,664 കോടി) എന്നിവമാത്രം ചേർന്ന് നേടിയ അറ്റാദായം 51,542 കോടി രൂപ. 2019-20 വർഷം മൂന്നുകമ്പനികളും ചേർന്ന് നേടിയത് 6633 കോടി രൂപയായിരുന്നു. 2018-19 കാലത്ത് അംസ്കൃത എണ്ണവില വീപ്പയ്ക്ക് 69.88 ഡോളർ എന്നത് ഏതാണ്ട് അതേനിലയിൽ(68.78ഡോളർ) നിൽക്കുമ്പോഴാണ് ഈ വരുമാന വ്യത്യാസം. നികുതിയിലെ വർദ്ധനയാണ് ഇതിനുകാരണമെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഏതാനും ആഴ്ചകളായി ബാരലിന് 70ഡോളറില്‍ താഴെനില്‍ക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നില്ല എന്നുമാത്രമല്ല, പാചകവാതകത്തിന്റെ സബ്സിഡി നിര്‍ത്തലാക്കുകയും വില ഉയര്‍ത്തുകയും ചെയ്തിരിക്കുന്നുവെന്നത് അപലപനീയമാണ്.