അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച നാലാമത് അഖിലേന്ത്യ വനിതാ സമ്മേളനം ജനുവരി 21,22,23 തീയതികളിൽ കൽക്കത്തയിൽ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും സാംസ്‌കാരിക തകർച്ചയ്‌ക്കെതിരെയും ദേശവ്യാപകമായി നടന്നുവരുന്ന പ്രചാരണപ്രക്ഷോഭണങ്ങൾ ഒരു ഘട്ടം പൂർത്തീകരിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. ഒപ്പം മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങൾ, വിശേഷിച്ചും സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താനുള്ള ആഹ്വാനവുമായിരുന്നു സമ്മേളനം.
ജനുവരി 21ന് മൗലാലി രാംലീല പാർക്കിൽ നടന്ന പൊതുസമ്മേളനം മേധാ പട്കർ ഉദ്ഘാടനം ചെയ്തു. എൻആർസിക്കെതിരായ പോരാട്ടം കാലഘട്ടത്തിന്റെ ആഹ്വാനമാണ് എന്ന് മേധാ പട്കർ അഭിപ്രായപ്പെട്ടു. ജനങ്ങളെ സംബന്ധിച്ചിടത്തോളം എൻആർസി എന്നത് അഴിമതിക്കും വർഗ്ഗീയതയ്ക്കും മുതലാളിത്തത്തിനുമെതിരായ പോരാട്ടമാണ.് (ചഞഇ ചമശേീിമഹ ഞലശെേെമിരല മഴമിശേെ ഇീാാൗിമഹശാെ, ഇീൃൃൗുശേീി മിറ ഇമുശമേഹശൊ). സിഎഎ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുവാനുള്ള ദുഷ്ട നീക്കമാണ.് എൻആർസിയും സിഎഎയും എൻപിആറും പിൻവലിക്കുംവരെയായിരിക്കണം നമ്മുടെ പ്രക്ഷോഭം. രാജ്യത്തിന്റെ മുക്കിലും മൂലയിലും ജനങ്ങൾ ഇന്ന് തെരുവിലാണ്. ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സ്ത്രീകളും പെൺകുട്ടികളുമാണ് എന്നത് ഏറെ പ്രതീക്ഷാ നിർഭരവും ആവേശദായകവുമാണ്. ഈ പോരാട്ടങ്ങളാണ് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്നത്. സ്ത്രീകൾ ഇന്ന് കടന്നുപോകുന്ന നിരവധിയായ പ്രശ്‌നങ്ങൾക്കുള്ള ഉത്തരവും ഈ പോരാട്ടങ്ങളാണ്. ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്യവേ അതിസമ്പന്നരും ദരിദ്രരും തമ്മിൽ വർദ്ധിച്ചുവരുന്ന അസമത്വം ചൂണ്ടിക്കാണിച്ച മേധാ പട്കർ കേന്ദ്ര സർക്കാരിന്റെ കുത്തകാനുകൂല നയങ്ങളെ രൂക്ഷമായി വിമർശിച്ചു. ഈശ്വരചന്ദ്ര വിദ്യാസാഗർ, സാവിത്രി ബായ്ഫൂലെ തുടങ്ങിയ മഹാരഥന്മാരുടെ സംഭാവനകളും മേധാ പട്കർ അനുസ്മരിക്കുകയുണ്ടായി.
ജനുവരി 21ന് എസ്പ്ലനേഡിലെ വൈ ചാനലിൽനിന്നും ആരംഭിച്ച പ്രകടനത്തോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. 22 സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വനിതകൾ അണിനിരന്ന പ്രകടനം, എസ്പ്ലനേഡിലെ ലെനിൻ പ്രതിമയ്ക്കുമുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് ആരംഭിച്ചത്. എഐഎംഎസ്എസ് അഖിലേന്ത്യ പ്രസിഡന്റ് ഛായ മുഖർജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൽപ്പന ദത്ത് സ്വാഗതം ആശംസിച്ചു. രൂണു പുർക്കായത്ത് കൃതജ്ഞത രേഖപ്പെടുത്തി. എഐഎംഎസ്എസ് അഖിലേന്ത്യ സെക്രട്ടറി കെയാ ഡേ, വൈസ് പ്രസിഡന്റ് ഡോ.സുധ കമ്മത്ത്, എസ്‌യുസിഐ(സി) പൊളിറ്റ് ബ്യൂറോ മെമ്പർ സഖാവ് സുമൻ ബോസ്, ഛബി റാണി മൊഹന്തി, ബംഗ്ലാദേശിൽനിന്നെത്തിയ പ്രതിനിധി സിമാ ദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ജനുവരി 22, 23 തീയതികളിൽ ഹൗറ ശരത് സദനിൽ പ്രതിനിധി സമ്മേളനം നടന്നു. ആനുകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾ വിശദമായി ചർച്ചയ്‌ക്കെടുത്ത മുഖ്യപ്രമേയവും, തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ലക്ഷ്യവും മാർഗ്ഗവും വ്യക്തമാക്കുന്ന സംഘടനാ പ്രമേയവും, സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ തൊഴിൽ നിയമഭേദഗതികൾക്കെതിരായ പ്രമേയവും, അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്തുകൊണ്ടുള്ള പ്രമേയവും വിശദവും സജീവവുമായ ചർച്ചകൾക്കൊടുവിൽ ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു.
ജനുവരി 23ന്, നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തിയോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയിൽ നേതാജിയുടെ ചിത്രത്തിൽ ഹാരാർപ്പണവും ഗാനസദസ്സും നടന്നു. സമാപനസമ്മേളനത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് സമാപന സന്ദേശം നൽകി. എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗങ്ങൾ സഖാക്കൾ കെ.ഉമ, ചന്ദ്രലേഖ ദാസ്, ബംഗ്ലാദേശ് പ്രതിനിധി അസ്മ അക്തർ എന്നിവരും പ്രസംഗിച്ചു. കെയാ ഡേ(ഝാർഖണ്ഡ്) പ്രസിഡന്റും ഛബി റാണി മൊഹന്ദി(ഒഡീഷ) സെക്രട്ടറിയുമായി 103 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.