വീഡിയോ കാണുക ലക്ഷദ്വീപിൽ കേന്ദ്ര ബിജെപി സർക്കാർ അഡ്മിനിസ്ട്രേറ്ററെ മുന്നിൽ നിർത്തി നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് SUCI(C) എറണാകുളത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യപരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ടി.കെ സുധീർകുമാർ പ്രസംഗിക്കുന്നു. ജില്ലാക്കമ്മി റ്റിയംഗങ്ങളായ സഖാക്കൾ കെ.ഒ.ഷാൻ, കെ.കെ.ശോഭ, കെ.പി.സാൽവിൻ, എ.റജീന എന്നിവരും സംബന്ധിച്ചു.
Kollam ആലപ്പുഴയിലും ആരംഭിച്ച സമരകേന്ദ്രം In front of Secretariat, Trivandrum Hartal day protest March at Allappuzha Town. Changanassery, Kottayam Mala, Trissur Palakkad Town Kodungallor, Trissur Pathnamthitta Town Angamaly, Ernakulam Thiruvalla, Pathanamthitta Menaka junction, Ernakulam Kozhikode Town Ambalapuzha, Allapuzha Mannar, Alappuzha Allappuzha Town […]
ജെഎന്‍യുവിലെ സംഭവത്തിലും അതിനെത്തുടര്‍ന്നുണ്ടായ വിഷയങ്ങളിലും എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി ശ്രീ. പ്രൊവാഷ്ഘോഷ് താഴെപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു. 2016 ഫെബ്രുവരി 18 ബിജെപിയുടേയും പരിവാരങ്ങളുടെയും ഗൂണ്ടകള്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ കിരാതമായ ആക്രമണങ്ങളെ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ജെഎന്‍യു ക്യാമ്പസ്സിലുള്ള ജനാധിപത്യ അന്തരീക്ഷത്തെ തകര്ത്തെറിയുവാനായി ബിജെപി കരുതിക്കൂട്ടി ഒരു കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. ഫെബ്രുവരി 9 -ാം തീയതി ചില അപ്രധാന സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധാര്‍ഹമായ മുദ്രാവാക്യങ്ങളുടെ പേരിലാണ് ബിജെപി ഫാസിസ്റ്റ് നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. […]
കർണ്ണാടകത്തിലെ പുരോഗമന സാംസ്ക്കാരിക സംഘടനയായ ആവിഷ്കാര, എഐഡിവൈഒ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇരുപത് വർഷമായി നടന്നു വരുന്ന ദേശീയ തെരുവുനാടകോത്സവം ജനുവരി 24 മുതൽ 31 വരെ ബാംഗ്ലൂരിൽ നടന്നു. കർണാടകത്തിന് പുറമേ ബംഗാൾ, ഒറീസ, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി തെരുവ് നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. സാംസ്കാരിക- സാമൂഹികാന്തരീക്ഷങ്ങളിലെ ആശങ്ക ജനിപ്പിക്കുന്ന അപചയത്തിനെതിരായ ശക്തമായ ആവിഷ്കാരങ്ങളായിരുന്നു എല്ലാ നാടകങ്ങളും. എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ബി.ആർ. മഞ്രജുനാഥ് രക്ഷാധികാരിയായ സംഘാടക സമിതിയാണ് ഏഴുദിവസം നീണ്ട തെരുവുനാടകോത്സവവും മറ്റ് സാംസ്ക്കാരിക […]
സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ എന്ന് വിതരണം നടത്തുമെന്നുപോലും ഉറപ്പുപറയാതെ, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ പഠനം തകരാറിലാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ എറണാകുളത്ത് ജനകീയപ്രതിരോധ സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് രക്ഷാകര്‍തൃ-അദ്ധ്യാപക ബഹുജന സമരകമ്മിറ്റികള് സംഘടിപ്പിച്ചുകൊണ്ട് സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ വിദ്യാഭ്യാസ സ്നേഹികള്‍ മുന്‍കൈയെടുക്കണമെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് കെ.കെ. ഗോപിനായര് ഉല്‍ഘാടനം ചെയ്ത കൂട്ടായ്മയില്‍ ജനകീയ പ്രതിരോധ സമിതി ജില്ലാ കണ്‍വീനര്‍ […]
കൊച്ചി, 2015 ജൂണ്‍ 15, കൊച്ചി രാജ്യത്തെ എംഎല്‍സിയും കേരളനവോത്ഥാനപ്രസ്ഥാനത്തിലെ പ്രമുഖനുമായിരുന്ന കെ.പി.വള്ളോന്റെ ജന്മനാടായ മുളവുകാട് ഗ്രാമത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള സെമിനാര്‍ സംഘടിപ്പിച്ചു. നവോത്ഥാനശക്തി മുളവുകാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ പ്രൊഫ.കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെയും കേരളത്തിന്റെ തന്നെയും ക്രാന്തദര്‍ശിയായ നവോത്ഥാന നായകനായിരുന്നു കെ.പി.വള്ളോനെന്ന് അദ്ദേഹം അനുസ്മരിച്ചു. മൂലധനത്തിന്റെ വാഴ്ച നിലനില്ക്കുമ്പോള് വ്യക്തിയായാലും കൂട്ടമായാലും ഭരിക്കുന്നത് അതിന്റെ താല്പ്പര്യത്തിനനുസരിച്ചായിരിക്കുമെന്നും സാമൂഹ്യനീതി അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുമെന്നും മൂലധനവാഴ്ച അവസാനിപ്പിക്കുകയെന്നതാണ് സാമൂഹ്യനീതിക്ക് ആവശ്യമെന്നും കെ.പി.വള്ളോന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇത് ആ […]
പ്രതിഷേധ വരാചരണം പ്രകടനത്തോടെ ആരംഭിച്ചു കൊച്ചി, 2015 ജൂണ്‍ 15, മൂലമ്പള്ളിപുനരധിവാസപാക്കേജ് ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ജൂണ്‍ 15 മുതല്‍ 22 വരെ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധവാരാചരണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയത്ത് നൂറുകണക്കിന് പേര് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് മേനക ജംഗ്ഷനില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രൊഫ. കെ.അരവിന്ദാക്ഷന് നിര്‍വ്വഹിച്ചു. മൂലമ്പിള്ളിപാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തയ്യാറാവാത്ത ഭരണാധികാരികളെ, […]
തൃശൂര്‍, സെപ്തംബര്‍ 17 ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ നവോത്ഥാന സാഹിത്യകാരന് ശരത്ചന്ദ്രചാറ്റര്‍ജി അനുസ്മരണത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ പ്രഭാഷണവും ചര്‍ച്ചയും നടന്നു. ബാനര്‍ സാംസ്ക്കാരിക സമിതി സംസ്ഥാന കണ്‍വീനര്‍ ജി.എസ്. പത്മകുമാറാണ് മുഖ്യ പ്രഭാഷണം നടത്തിയത്. മതേതര ജീവിത വീക്ഷണം ഉയര്‍ത്തിപ്പിടിച്ച ശരത്ചന്ദ്രന് സ്ത്രീ സ്വാതന്ത്ര്യത്തെ ഉദ്ഘോഷിച്ച മഹാനനായ സാഹിത്യകാരനാരാണ.് സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ജനാധിപത്യധാരണകളാണ് അദ്ദേഹം അവതരിപ്പിച്ചത്. വിവാഹമെന്നത് സ്ത്രീയെസംബന്ധിച്ച ആത്യന്തിക ലക്ഷ്യമായി മാറിയതു മുതല്‍ അവളുടെ ദൗര്‍ഭാഗ്യവും ആരംഭിച്ചുവെന്ന് ശരത് ചന്ദ്രന് […]
വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുക വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റേത് ഐഎന്‍പിഎ സെക്രട്ടേറിയറ്റ് മാര്‍ച്ച് വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഐഎന്‍പിഎ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.’ഒരു ബിഷപ്പ് എന്ന നിലയിലല്ല രക്ഷാകര്‍ത്താവ് എന്ന നിലയിലാണ് ഞാന്‍ നിങ്ങളുടെ മുമ്പാകെ നില്‍ക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്ന നഴ്സുമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്, സര്‍ക്കാരിനുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സാധാരണക്കാരന്റെ […]