നായകനും സാമൂഹ്യ പരിഷ്ക്കർത്താവുമായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത ബി.ജെ.പി- ആർ.എസ്.എസ്- എ .ബി .വി .പി – നടപടിയിൽ പ്രതിഷേധിച്ച് അരയൻ കാവ് ജംഗ്ഷനിൽ എ.ഐ.ഡി.എസ്.ഒ- എ.ഐ.എം.എസ്.എസ് പ്രവർത്തകർ പ്രതിഷേധയോഗം സംഘടിപ്പിച്ചു.എ.ഐ.എം.എസ്.എസ് സംസ്ഥാന നേതാവും ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശോഭ യോഗം ഉദ്ഘാടനം ചെയ്തു.ജനങ്ങളൂടെ ഇടയിൽ ചരിത്രബോധവും- ശാസ്ത്രബോധവും വളർത്തിയെടുക്കാനും മതനവീകരണത്തിനു പകരം മതേതര കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാനും സ്ത്രീകളുടെ വിദ്യാഭ്യാസം, വിധവാ വിവാഹം എന്നിവ പ്രോത്സാഹിപ്പിക്കാനും അതിനായി നിയമനിർമ്മാണം നടത്താനും ശൈശവ വിവാഹം നിരോധിക്കാനുംവേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്കർത്താവായിരുന്നു ഈശ്വര ചന്ദ്ര വിദ്യാസാഗർ, അദ്ദേഹം ഉയർത്തിയ ആശയങ്ങൾ സമൂഹത്തിൽ നന്മയുടെയുടെയും അറിവിന്റെയും പ്രകാശം പരത്തി.എന്നാൽ അന്ധകാരം പരത്താൻ ശ്രമിക്കുന്ന ശക്തികൾ ഇന്ന് ഈശ്വര ചന്ദ്ര വിദ്യാസാഗറിനെ പോലുള്ള സാമൂഹ്യ പരിഷ്കത്താക്കളെ അവരുടെ ആശയങ്ങളെ ജനമനസ്സിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇത്തരം ഗൂഢനീക്കങ്ങളെ ഇന്ത്യൻ സമൂഹം ഒരിക്കലും അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് രാജ്യത്താകമാനം ഉയർന്നു വന്നിരിക്കുന്ന, സംഘപരിവാർ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്നും ശ്രീമതി.കെ.കെ. ശോഭ അഭിപ്രായപ്പെട്ടു.
യോഗത്തിൽ എ.ഐ.ഡി.എസ്.ഒ എറണാകുളം ജില്ല ജോയിന്റ് സെക്രട്ടറി ശരത് ഷാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ്, സെക്രട്ടറി നിലീന മോഹൻകുമാർ, നിള മോഹൻകുമാർ, കൃഷ്ണ എസ്, എ.ഐ.എം.എസ്.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉഷ.എം.കെ.എന്നിവർ പ്രസംഗിച്ചു.രാജി കെ.എൻ, ഓമന പി.പി, പുഷ്പ.എസ്, ആഷ്ന തമ്പി, ശരണ്യ ഷാൻ, അനുപമ കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.