2021 ജൂലൈ 13ന് എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ക്യൂബയിലെ സമീപകാല സംഭവവികാസളെ കുറിച്ചു പുറപ്പെടുവിച്ച പ്രസ്താവന

അമേരിക്കൻ സാമ്രാജ്യത്വം സോഷ്യലിസ്റ്റ് ക്യൂബയിൽ കുത്തിത്തിരിപ്പുകാരെ തിരുകിക്കയറ്റി ആശയക്കുഴപ്പവും അസ്വസ്ഥതയും കുത്തിപ്പൊക്കിയ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്കയുടെ മേധാവിത്വത്തെയും കൊള്ളയെയും ചെറുക്കാൻ പ്രചോദനം നൽകുന്ന സോഷ്യലിസ്റ്റ് ക്യൂബയെ അമേരിക്കൻ സാമ്രാജ്യത്വം ഒരു വിപത്തായാണ് കാണുന്നത്. സൈനിക ഇടപെടലിലൂടെയും സാമ്പത്തിക ഉപരോധത്തിലൂടെയും സോഷ്യലിസ്റ്റ് ക്യൂബയെ ഇല്ലായ്മ ചെയ്യാൻ അവർ പലവട്ടം ഗൂഢാലോചന നടത്തി. ഈ ഗൂഢനീക്കങ്ങളെയെല്ലാം ചെറുത്ത് പരാജയപ്പെടുത്തിയ ക്യൂബൻ ജനതയെ അനുമോദിക്കുന്നതോടൊപ്പം, ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ സ്ഥാപിച്ചെടുത്ത സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ജാഗരൂകരായിരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.


ഒരു സോഷ്യലിസ്റ്റ് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള സാമ്രാജ്യത്വ സന്നാഹത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്താനും ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശക്തമായി നിലകൊള്ളാനും ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധരും സമാധാനപ്രേമികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ജൂലൈ പതിനാലിന് ഇന്ത്യയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതാണെന്നും സഖാവ് പ്രൊവാഷ് ഘോഷ് പ്രഖ്യാപിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp