പാകിസ്ഥാനിലെ ഗുരുദ്വാര ആക്രമണത്തെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അപലപിക്കുന്നു

Share

പാകിസ്ഥാനിലെ നൻകാനാ സാഹിബ് ഗുരുദ്വാര ആക്രമിച്ച സംഭവത്തെ എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ശക്തമായി അപലപിച്ചു. അക്രമികൾക്ക് കർശന ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കിരാതമായ നടപടിയെ, സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിനായി ഏതെങ്കിലും ശക്തികൾ ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Share this post

scroll to top