ഗ്യാന്‍വാപി മസ്ജിദിന്റെയും മറ്റ് ഇസ്ലാമിക മന്ദിരങ്ങളുടെയും പേരില്‍ ഉയര്‍ത്തുന്ന കപട വിവാദങ്ങള്‍
ഉണരുന്ന ഹിന്ദുത്വയുടെ പേരിൽ നിർബാധമുള്ള വർഗീയ അതിക്രമങ്ങളുടെ പരമ്പരതന്നെ രാജ്യത്തുടനീളം ചോരപ്പാടുകൾ വീഴ്ത്തിക്കൊണ്ടും നിസ്സഹായരായ ജനങ്ങളെ ചവിട്ടിയരച്ചുകൊണ്ടും പടരുന്നത് അങ്ങേയറ്റം വിഷമത്തോടെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെയാണ്, അയോദ്ധ്യ, വാരണാസി, ഗ്യാൻവാപി, മധുര ഷാഹി ഈദ്ഗാഹ്, ടിപ്പു സുൽത്താൻ മസ്ജിദ്, കുത്തബ് മിനാർ, താജ്മഹൽ, അജ്മീർ ഷരീഫ് എന്നിങ്ങനെ എല്ലാ മസ്ജിദുകളും ഇസ്ലാമിക സ്മാരകങ്ങളും, ഹിന്ദു ക്ഷേത്രങ്ങൾ തകർത്തുകൊണ്ട് നിർമ്മിച്ചതാണെന്ന തെറ്റായ വാദമുയർത്തുന്നത്. രാജ്യത്ത് പശുസംരക്ഷണത്തിന്റെയും ലവ് ജിഹാദിന്റെയും പേരിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ കൊലപാതകമടക്കമുള്ള ആക്രമണങ്ങളുണ്ടാകുന്നു. കൂടാതെ പ്രകോപനം […]