പലസ്തീനെതിരേ സിയോണിസ്റ്റ് ഇസ്രായേൽ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കുക
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കുഭാഗത്ത് രണ്ട് ദശലക്ഷം പലസ്തീനിയൻ അറബുകൾ തിങ്ങിപ്പാർക്കുന്ന ഇടുങ്ങിയ തീരപ്രദേശമാണ് ഗാസ. ഇസ്രയേലിലെ സിയോണിസ്റ്റ് ഭരണകൂടം ഗാസയിൽ വീണ്ടും പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും, തുടർന്ന് മേയ് 10ന് നടന്ന സായുധാക്രമണത്തോടെ മേഖലയിൽ വീണ്ടും ചോരപ്പുഴയൊഴുക്കുകയും ചെയ്തു. ഇസ്രയേൽ കൈയ്യടക്കി വെച്ചിരിക്കുന്ന മൂന്ന് ഭൂപ്രദേശങ്ങളിൽ ഒന്നാണ് ഗാസ. ജോർദ്ദാൻ അതിർത്തിയിലുള്ള വെസ്റ്റ് ബാങ്കും സിറിയൻ അതിർത്തിയിലുള്ള ഗോലാൻ കുന്നുകളുമാണ് മറ്റ് രണ്ടെണ്ണം. മദ്ധ്യപൂർവ്വേഷ്യയിലെ ഏറ്റവും അപകടകാരിയായ ശക്തിയുടെ പിടിയിൽനിന്നും സ്വയം മോചിപ്പിക്കുവാനും, തങ്ങളുടെ മാതൃഭൂമിയുടെ ഒരു […]