തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം: സിൽവർലൈൻ ഉൾപ്പടെയുള്ള ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനം
പ്രതിപക്ഷഎംഎൽഎയായിരുന്ന പി.ടി.തോമസിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേയ്ക്ക് തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭരണത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നയങ്ങളും പദ്ധതികളും പൂർവ്വാധികം വീറോടെ തുടരാൻ അവയ്ക്ക് വലിയ ജനസമ്മിതി ഉണ്ടെന്ന് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അതിനായി എന്തുമാർഗ്ഗമവലംബിച്ചും വിജയം നേടുക എന്നത് അവരുടെ ഒരു രാഷ്ട്രീയ ആവശ്യകതയായിരുന്നു. ഇടതുമുന്നണി അവരുടെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ശക്തമായ പ്രക്ഷോഭത്തെ മറികടക്കാനുള്ള ഒരു മാർഗ്ഗമായും തൃക്കാക്കര വിജയത്തെ ലക്ഷ്യം […]