ആലപ്പുഴ മെഡിക്കല്‍ കോളജിന്റെശോച്യാവസ്ഥ പരിഹരിക്കുക; ധർണ്ണ സംഘടിപ്പിച്ചു

WhatsApp-Image-2024-06-09-at-11.24.58-PM.jpeg
Share

ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫും ജീവൻ രക്ഷാ മരുന്നുകളും ഇല്ലാതെ പ്രതിസന്ധിയിലായിരി ക്കുന്ന സർക്കാരാശുപത്രികളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക് മുന്നിൽ ബഹുജന ധർണ്ണ നടന്നു. ധർണ്ണ എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ആർ.ശശി അധ്യക്ഷത വഹിച്ചു. ആർ.അർജുനൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.സൗഭാഗ്യകുമാരി,അഡ്വ.എം എ.ബിന്ദു, ടി.മുരളി, എൻ.കെ.ശശികുമാർ, കെ.ജെ.ഷീല, ടി. ആർ.രാജിമോൾ, കെ. ആർ.ഓമനക്കുട്ടൻ,വർഗീസ് ജോർജ്, കെ. പി. മനോഹരൻ, വി.പി.വിദ്യ, ടി. ഷിജിൻ എന്നിവരും പ്രസംഗിച്ചു. ടി.കോശി, പി.കെ.ശശി, എം.മുരളി തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി. ടി.വിശ്വകുമാർ നന്ദി പറഞ്ഞു.

Share this post

scroll to top