എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുക

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക, കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്ക് വിദഗ്ധ ചികിത്സാസംവിധാനം ജില്ലയിൽ ഉറപ്പാക്കുക, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 2മുതൽ സാമൂഹികപ്രവർത്തക ദയാബായി നിരാഹാര സമരം നടത്തിവരികയാണ്.


നാലുപതിറ്റാണ്ടോളമായി നീളുന്ന ദുരിതമാണ് കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേത്. ജനിതകവൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളും അവരെ പരിചരിക്കാന്‍ ക്ലേശിക്കുന്ന മാതാപിതാക്കളും കേരളത്തിന്റെ മനസ്സുനീറ്റുന്ന കാഴ്ചയാണ്. ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ക്ലേശങ്ങള്‍ക്കുനടുവില്‍ പിടിച്ചുനില്‍ക്കാനാകാതെ അമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു. എന്നാല്‍ അങ്ങേയറ്റം മനുഷ്യത്വരാഹിത്യമാണ് സര്‍ക്കാര്‍ ഈ ജനങ്ങളോട് കാണിക്കുന്നത്. മതിയായ ചികിത്സാ സൗകര്യങ്ങളും കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുമാവശ്യപ്പെട്ട് പ്രദേശത്ത് ജനങ്ങള്‍ ദീര്‍ഘകാലമായി പ്രക്ഷോഭ ത്തിലാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ദയാബായി സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹര സമരം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതയായത്.
സമരം പത്തുദിവസമായി നീളുമ്പോഴും സമരത്തെ കണ്ടില്ലെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ സെക്രട്ടേറിയറ്റ് നടയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുക യാണ്.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp