എൻഡോൻ സൾഫാൻ ദുരിതബാധിതർ സെക്രട്ടറിയേറ്റിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി

Spread our news by sharing in social media

എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികൾ അട്ടിമറിക്കാൻ സാമൂഹിക നീതി വകുപ്പിന് മുൻ കാസർഗോഡ് ജില്ലാ കളക്ടർ സജിത് ബാബു നൽകിയ റിപ്പോർട്ട് തള്ളിക്കളയുക, സുപ്രീം കോടതി വിധിപ്രകാരം നഷ്ടപരിഹാരവും ചികിത്സയും ലഭ്യമാക്കുക, കാസർഗോഡ് ന്യൂറോളിജിസ്റ്റുകളെ നിയമിക്കുക, എൻഡോ സൾഫാൻ പുനരധിവാസ റെമഡിയേഷൻ സെൽ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമായി എൻഡോ സൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ദുരിതബാധിതർ സെക്രട്ടറിയേറ്റിനു മുന്നിൽ ഒക്ടോബര്‍ 6ന് കുത്തിയിരുപ്പ് സമരം നടത്തി.
അമ്മമാരും കുട്ടികളുമടക്കം 150 ഓളം പേർ പങ്കെടുത്തു. കവി വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ ആമുഖ ഭാഷണം നടത്തി. ഐക്യ ദാർ ഢ്യ സമിതി ചെയർപേഴ്സൺ സോണിയ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.എം. സുധീരൻ, പി.കെ .കുഞ്ഞാലിക്കുട്ടി, രാജ്മോഹൻ ഉണ്ണിത്താൻ, പ്രൊഫ. ബി.രാജീവൻ, സി.പി.ജോൺ, എൻ. എ.നെല്ലിക്കുന്ന് MLA, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ആർ.അജയൻ, പ്രൊഫ.ബാബു ജോൺ, ജെ.ദേവിക വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആർ. കുമാർ, സുരേന്ദ്രൻ കരിപ്പുഴ, ഷൈല കെ. ജോൺ, മുംതാസ് ബീഗം, എം.മഹേഷ്‌കുമാർ, മഹേഷ്തോന്നക്കൽ, സിയാദ് തളിക്കോട്, ഷാഫി.എം, സുബൈർ പടപ്പ്, സജിത്ത്, എസ്.രാജീവൻ, പി.കെ.വേണുഗോപാലൻ, ഇ.വി.പ്രകാശ്എന്നിവർ അഭിവാദ്യം ചെയ്തു. ഉമ്മൻ.ജെ.മേടാരം ഐക്യദാർഢ്യ മാജിക് അവതരിപ്പിച്ചു. ഐക്യദാർഢ്യ സമിതി പ്രവർത്തകരും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്ത കരുമായി നിരവധിയാളുകള്‍ കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തു. ഷൈലജ അൻപുവും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു. ഐക്യദാർഢ്യ സമിതി കൺവീനർ എം.സുൽഫത്ത് സ്വാഗതം പറഞ്ഞു.എൻ.സുബ്രഹ്മണ്യൻ നന്ദി അറിയിച്ചു.