കരട് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധ യോഗം

DSO-NEP-EKM.jpg
Share

എഐഡിഎസ്ഒ നവംബർ 26 മുതൽ 29 വരെ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിനോട് അനുബന്ധിച്ച്, കരട് ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ(2019) ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി, എറണാകുളം മേനക ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എഐഡിഎസ്ഒ സംസ്ഥാന ട്രഷറർ അഡ്വ.ആർ.അപർണ്ണ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.പി.സാൽവിൻ, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അകിൽ മുരളി, ജില്ലാ വൈസ് പ്രസിഡന്റ് ആഷ്‌ന തമ്പി, ജില്ലാ ജോയിന്റ് സെക്രട്ടറി നിള മോഹൻകുമാർ, ജില്ലാ ട്രഷറർ നിക്‌സിൻ സജി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി നിലീന മോഹൻകുമാർ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ശരത് ഷാൻ നന്ദിയും പറഞ്ഞു.

Share this post

scroll to top